അഡ്വ. ജോസ് വിതയത്തിൽ ഫൌണ്ടേഷൻ രൂപീകരിക്കും: സിബിസിഐ ലെയ്റ്റി കൌൺസിൽ

അഡ്വ. ജോസ് വിതയത്തിൽ ഫൌണ്ടേഷൻ രൂപീകരിക്കും: സിബിസിഐ ലെയ്റ്റി കൌൺസിൽ

കൊ​​​ച്ചി: സ​​​ഭ​​​യ്ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ സേ​​​വ​​​നം ചെ​​​യ്ത സീ​​​റോമ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ​​​യും കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും അ​​​ല്‍​മാ​​​യ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ സ്മ​​​ര​​​ണ നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​നു രൂ​​​പം ന​​​ല്‍​കു​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍.ഓ​​​ള്‍ ഇ​​​ന്ത്യ കാ​​​ത്ത​​​ലി​​​ക് യൂ​​​ണി​​​യ​​​ന്‍ ദേ​​​ശീ​​​യ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ർ, സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ അം​​ഗം, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, എ​​​റ​​​ണാ​​​കു​​​ളം- അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി തു​​​ട​​​ങ്ങി വി​​​വി​​​ധ ചു​​​മ​​​ത​​​ല​​​ക​​​ൾ അ​​​ഡ്വ. വി​​​ത​​​യ​​​ത്തി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ സ​​​ഭാ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന മേ​​​ഖ​​​ല​​​ക​​​ളും വ​​​രും ത​​​ല​​​മു​​​റ​​​ക​​​ള്‍​ക്കു പ​​​ങ്കു​​​വ​​​യ്ക്കാ​​​നും സാ​​​മൂ​​​ഹി​​ക, സാ​​​മു​​​ദാ​​​യി​​​ക ത​​​ല​​​ങ്ങ​​​ളി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണ​​​ക​​​ളോ​​​ടൊ​​​പ്പം സ​​​മാ​​​ന ചി​​​ന്താ​​​ഗ​​​തി​​​ക​​​ളു​​​ള്ള​​​വ​​​ര്‍​ക്ക് ഒ​​​ത്തു​​​ചേ​​​രാ​​​നും ല​​​ക്ഷ്യം വ​​​ച്ചാ​​​ണു സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ചേ​​​ര്‍​ന്ന് അ​​​ഡ്വ. ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ല്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍​പ​​​റ​​​ഞ്ഞു.

സ​​​ഭ​​​യു​​​ടെ​​​യും സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും നി​​​ര​​​വ​​​ധി വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ത്ത അ​​​തു​​​ല്യ വ്യ​​​ക്തി​​​ത്വ​​​മാ​​​ണ് ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.