ഭിന്നശേഷിക്കാർക്കായി ക്രിസ്തുമസ്സ് ആഘോഷം നടത്തി

ഭിന്നശേഷിക്കാർക്കായി ക്രിസ്തുമസ്സ് ആഘോഷം നടത്തി

കോതമംഗലം: സി.എം.സി കോതമംഗലം പാവനാത്മാ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ക്രിസ്തുമസ്സ് ആഘോഷം നടത്തി.അഭിവന്ദ്യ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അറുപത്തിയഞ്ചോളം നാനാജാതി മതസ്ഥരായ ഭിന്നശേഷിക്കാർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മദർ പ്രൊവിൻഷ്യൽ സി.മെറീന സി.എം.സിയുടെ നേതൃതIത്തിൽ ക്രിസ്തുമസ്സ് കിറ്റ് വിതരണവും നടത്തി.