മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ് 

മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹം: സീറോമലബാർ സഭാ സിനഡ് 

കാക്കനാട്: മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന സുപ്രീം കോടതി നീരീക്ഷണം സ്വാ​ഗതാർഹമെന്ന് സീറോമലബാർ സഭാ സിനഡ്. ല​ക്ഷക്കണക്കിനാളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദ​ഗ്ധ സമിതികൾ ഇതിനോടകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരിവച്ചിട്ടുള്ളതാണ്. ‍ഡാമിന്റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ് കഴിയുന്നത്. പലതരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തിൽ ​ഗൗരവമായ പരി​ഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോ​ഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സത്വരമായ ശ്രദ്ധയും ‍ഇടപെടലും  ഉണ്ടാകണമെന്ന് സിന‍ഡ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് അടുത്തതായി പരി​ഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.

ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ
 
12 ജനുവരി 2022