സാ​ഗ​റി​ല്‍ അ​നാ​ഥക്കു​ട്ടി​ക​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം കോ​ട​തി ത​ട​ഞ്ഞു

സാ​ഗ​റി​ല്‍ അ​നാ​ഥക്കു​ട്ടി​ക​ളെ ഒ​ഴി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം കോ​ട​തി ത​ട​ഞ്ഞു

സാ​​​ഗ​​​ര്‍ (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്): സാ​​​ഗ​​​ര്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​രി​​ന്‍റെ ശ്ര​​​മം കോ​​​ട​​​തി ത​​​ട​​​ഞ്ഞു. സാ​​​ഗ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ഷാം​​​പു​​​ര സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് സേ​​​വാ​​​ധാം ഓ​​​ര്‍​ഫ​​​നേ​​​ജി​​​ലെ കു​​​ട്ടി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​​ത്.

അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​നു ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഇ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു 12 ഓ​​​ടെ​​​യാ​​​ണു ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി (സി​​​ഡ​​​ബ്ല്യു​​​സി) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​ത്. 145 വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ന്‍റെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ കൃ​​​ത്യ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍, ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളോ​​​ടെ അ​​​ധി​​​കൃ​​​ത​​​ര്‍​ക്കു ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സി​​​ന്‍റോ വ​​​ര്‍​ഗീ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ല്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പി​​​ന്മാ​​​റാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​തേ​​ത്തു​​ട​​​ര്‍​ന്നാ​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​ത്.

കോ​​​വി​​​ഡി​​​ന്‍റെ​​​യും അ​​​തി​​​ശൈ​​​ത്യ​​​ത്തി​​​ന്‍റെ​​​യും കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കു​​​ട്ടി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മെ​​​ന്തെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ന്‍ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യോ​​​ടു കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ര്‍​പ്പ് എ​​​ത്തി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു പോ​​​ലീ​​​സും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും മ​​​ട​​​ങ്ങി​​​പ്പോ​​​യ​​​ത്.

18 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള 44 കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​വി​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 29ന് ​​​ഇ​​​വി​​​ട​​​ത്തെ മൂ​​​ന്നു കു​​​ട്ടി​​​ക​​​ളെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി മാ​​​തൃഛാ​​​യ എ​​​ന്ന പേ​​​രി​​​ലു​​​ള്ള മ​​​റ്റൊ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ഇ​​വ​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി പാ​​​ലി​​​ച്ചി​​​ട്ടി​​​ല്ല.

സാ​​​ഗ​​​റി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ന്‍റെ മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യസേ​​​വ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു​​ നേ​​​രേ സം​​​ഘ​​​ടി​​​ത​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണ് സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് ഓ​​​ര്‍​ഫ​​​നേ​​​ജി​​​നു നേ​​​രേ​​​യും ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു സാ​​​ഗ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ സോ​​​ഷ്യ​​​ല്‍ സ​​​ര്‍​വീ​​​സ് വി​​​ഭാ​​​ഗം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​തോ​​​മ​​​സ് ഫി​​​ലി​​​പ്പ് പ​​റ​​ഞ്ഞു.

സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു​​ നേ​​​രേ വ​​​ര്‍​ഗീ​​​യശ​​​ക്തി​​​ക​​​ളു​​​ടെ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​ണ്. ഇ​​​തി​​​നു പി​​​ന്നി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ചി​​​ല പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മു​​​ണ്ട്. കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്നു നീ​​​തി ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ഫാ. ​​​തോ​​​മ​​​സ് ഫി​​​ലി​​​പ്പ് പ​​​റ​​​ഞ്ഞു.

“ഇ​​​തു ഞ​​​ങ്ങ​​​ള്‍​ക്കു സ്‌​​​നേ​​​ഹ​​​വീ​​​ട്; ഇ​​​വി​​​ടം​​വി​​​ട്ട് എ​​​ങ്ങോ​​​ട്ടു​​​മി​​​ല്ല”


“ഞ​​​ങ്ങ​​​ള്‍ ഓ​​​ര്‍​മ​​​വ​​​യ്ക്കും മു​​​മ്പേ ഇ​​​വി​​​ടെ എ​​​ത്തി​​​യ​​​താ​​​ണ്. സ്‌​​​നേ​​​ഹ​​​ത്തോ​​​ടും വാ​​​ത്സ​​​ല്യ​​​ത്തോ​​​ടുംകൂ​​​ടി​​​യാ​​​ണ് അ​​​ച്ച​​​ന്മാ​​​രും സ​​​ന്യാ​​​സി​​​നി​​​മാ​​​രും ഞ​​​ങ്ങ​​​ളെ വ​​​ള​​​ര്‍​ത്തു​​​ന്ന​​​ത്. മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​വും മാ​​​ന്യ​​​മാ​​​യ ജീ​​​വി​​​ത​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കു​​​ന്ന ഇ​​​വി​​​ടം​​വി​​​ട്ടു ഞ​​​ങ്ങ​​​ള്‍ എ​​​ങ്ങോ​​​ട്ടു​​​മി​​​ല്ല. ഇ​​​തു ഞ​​​ങ്ങ​​​ളു​​​ടെ സ്വ​​​ന്തം വീ​​​ടാ​​​ണ്.” ത​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാ​​​നെ​​​ത്തി​​​യ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും പോ​​​ലീ​​​സി​​​നെ​​​യും നോ​​​ക്കി സാ​​​ഗ​​​ര്‍ ഷാം​​​പു​​​ര​​​യി​​​ലു​​​ള്ള സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് സ്‌​​​നേ​​​ഹ​​​ധാ​​​മി​​​ലെ കു​​​ട്ടി​​​ക​​​ള്‍ ഒ​​​രേ സ്വ​​​ര​​​ത്തി​​​ലാ​​ണ് ഇ​​തു പ​​​റ​​​ഞ്ഞ​​ത്.

1872 ല്‍ ​​​മി​​​ഷ​​​നറി​​​മാ​​​ര്‍ സ്ഥാ​​​പി​​​ച്ച സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് ഓ​​​ര്‍​ഫ​​​നേ​​​ജ് പി​​​ന്നീ​​​ടു സാ​​​ഗ​​​ര്‍ രൂ​​​പ​​​ത ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രൂ​​​പ​​​ത​​​യു​​​ടെ സെ​​​ന്‍റ് ഫ്രാ​​​ന്‍​സി​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ല്‍, സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും പാ​​​ലി​​​ച്ചാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം.

ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും വ​​​ഴി എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് ഇ​​​വി​​​ടെ പാ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​ത്. വൈ​​​ദി​​​ക​​​ര്‍​ക്കു പു​​​റ​​​മേ, എ​​​ഫ്‌​​​സി​​​സി, ഒ​​​എ​​​സ്എ​​​ഫ്, സ​​​മ​​​രി​​​റ്റ​​​ന്‍​സ്, ഗ്രീ​​​ന്‍ ഗാ​​​ര്‍​ഡ​​​ന്‍​സ് സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ സ​​​ന്യാ​​​സി​​​നി​​​മാ​​​രും ഇ​​​വി​​​ടെ സേ​​​വ​​​നം ചെ​​​യ്യു​​ന്നു. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍, മാ​​​ന​​​സി​​​ക വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്ക് അ​​​ഭ​​​യ​​​മൊ​​​രു​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സാഗർ രൂപതയിൽ സ​​​ഭ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.