സീറോമലബാർ മിഷൻ ക്വിസ് 2022 

സീറോമലബാർ മിഷൻ ക്വിസ് 2022 

കാക്കനാട് : സീറോമലബാർ സഭയുടെ പ്രേഷിതവാരാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന മിഷൻ ക്വിസ്സ് 2022 ജനുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിമുതൽ ഗൂഗിൾ ഫോം വഴി ഓൺലൈനിൽ  നടത്തപ്പെടും. ഒരുമണിക്കൂറാണ്‌ മത്സരസമയം.  

സീറോമലബാർ സഭയുടെ 35 രൂപതാകൾക്കായി  വെവ്വേറെ നടത്തപ്പെടുന്ന മത്സരത്തിൽ  ഓരോ രൂപതയിലുമുള്ള   മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെ വിഭാഗങ്ങളിലായി മത്സരിക്കാനുള്ള അവസരമുണ്ട്. ആഗോള തലത്തിലുള്ള വിജയികൾക്ക് പതിനായിരം അയ്യായിരം മൂവായിരം എന്ന തോതിൽ പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുന്നു. രൂപതാ തലത്തിൽ വിജയികളാകുന്നവർക്കും ക്യാഷ് പ്രൈസിനോടൊപ്പം അനുമോദന സർട്ടിഫിക്കറ്റും നൽകപ്പെടുന്നു.  വിശുദ്ധ ലൂക്കയുടെ സുവിശേഷം, സീറോമലബാർ സഭയുടെ മിഷൻ പോളിസി, 2023ലെ മെത്രാൻ സിനഡിന്റെ ഒരുക്ക രേഖ, സഭയെക്കുറിച്ചും പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ചുമുള്ള പൊതുവിജ്ഞാനം എന്നിവയാണ് പാഠ്യഭാഗം.  

സീറോമലബാർ സഭയിലെ 35 രൂപതകളിൽ നിലനിൽക്കുന്ന ഭാഷയുടെയും സമയത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ രൂപതക്കും വെവ്വേറെ മത്സരങ്ങൾ വിവിധ ഭാഷകളിലായി സംഘടിപ്പിക്കുന്നത്.  

ഓരോ രൂപതയിൽനിന്നുമുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെ പങ്കെടുക്കാനുള്ള ഗൂഗിൾ ഫോം ലിങ്ക്, സിറോമലബാർ മിഷൻ വെബ്സൈറ്റ് ആയ www.syromalabaarmission.comൽ  ലഭ്യമാക്കും. വിശ്വാസപരിശീലന കമ്മിഷനും മിഷൻ ഓഫീസും സംയുക്തമായാണ് ഇതിനു നേതൃത്വം നൽകുന്നത്.