ചാ​വ​റ​യ​ച്ച​ൻ വി​ശു​ദ്ധ​നാ​യ പ​രി​ഷ്ക​ർ​ത്താ​വ്: ഉപരാഷ്‌ട്രപതി

ചാ​വ​റ​യ​ച്ച​ൻ വി​ശു​ദ്ധ​നാ​യ  പ​രി​ഷ്ക​ർ​ത്താ​വ്: ഉപരാഷ്‌ട്രപതി

മാ​​​​ന്നാ​​​​നം: സാ​​​​മൂ​​​​ഹി​​​​ക അ​​​​നാ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടി​​​​യ വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​യും പ​​​​രി​​​​ഷ്ക​​​​ർ​​​​ത്താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​നെ​​​​ന്ന് ഉ​​​​പ​​​​രാ​​​ഷ്‌‌​​​ട്ര​​​പ​​​​തി എം. ​​​വെ​​​​ങ്ക​​​​യ്യ നാ​​​​യി​​​​ഡു.

അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സേ​​​​വ​​​​നം സ്വ​​​​ന്തം മ​​​​ത​​​​ത്തി​​​​നു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ട്ടു. പ​​​ത്തൊ​​​ൻ​​​പ​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ ഇ​​​​രു​​​​ള​​​​ട​​​​ഞ്ഞ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ലൂ​​​​ടെ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​ണ് ചാ​​​വ​​​റ​​​യ​​​ച്ച​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​ത്. നാ​​​​നാ​​​​ജാ​​​​തി മ​​​​ത​​​​സ്ഥ​​​​രെ ഒ​​​​രു പ​​​​ള്ളി​​​​ക്കൂ​​​​ട​​​​ത്തി​​​​ന്‍റെ ഉ​​​​ള്ളി​​​​ലി​​​​രു​​​​ത്തി വി​​​​പ്ല​​​​വം സൃ​​​​ഷ്ടി​​​​ച്ച പ​​​​രി​​​​ഷ്ക​​​​ർ​​​​ത്താ​​​​വാ​​​​യി​​​​രു​​​​ന്നു ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് സ്കൂ​​​​ൾ അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് അ​​​​ച്ച​​​​ന്‍റെ സ്വ​​​​ർ​​​​ഗ​​​​പ്രാ​​​​പ്തി​​​​യു​​​​ടെ 150-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​ദ്യാ​​​​ഭ്യാ​​​​സം, സാ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി, സ്ത്രീ​​​​ശക്തീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ കേ​​​​ര​​​​ളം കൈ​​​​വ​​​​രി​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ൾ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​പ​​​​തി പ​​​​റ​​​​ഞ്ഞു.

കേ​​​​ന്ദ്ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി വി. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ, തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ​​​​എം​​​​പി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. സി​​​​എം​​​​ഐ സ​​​​ഭ പ്രി​​​​യോ​​​​ർ ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​തോ​​​​മ​​​​സ് ചാ​​​​ത്തം​​​​പ​​​​റ​​​​ന്പി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും സി​​​​എം​​​​സി സൂ​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ മ​​​​ദ​​​​ർ ഗ്രേ​​​​സ് തെ​​​​രേ​​​​സ് ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

കൊ​​ച്ചി​​യി​​ൽ​​നി​​ന്ന് ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​യി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള മൈ​​​താ​​​ന​​​ത്ത് പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ഹെ​​​ലി​​​പ്പാ​​​ഡി​​​ൽ​ ഹെ​​ലി​​കോ​​പ്റ്റ​​ർ ഇ​​റ​​ങ്ങി​​യ ഉ​​​പ​​​രാ​​ഷ്‌​​ട്ര​​പ​​​തി​ രാ​​​വി​​​ലെ 9.50ന് ​​​മാ​​​ന്നാ​​​ന​​​ത്ത് എ​​​ത്തി. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം 10.50ന് ​​അ​​ദ്ദേ​​ഹം ​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ച്ചി​​​ക്കു മ​​​ട​​​ങ്ങി.

കബറിടത്തിൽ പുഷ്പാർച്ചന നടത്തി ഉ​​​പ​​​രാ​​​ഷ്‌ട്രപ​​​തി

വിശുദ്ധ ചാവറയച്ചന്‍റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ ഉപരാഷ്‌ട്രപതി അ​​​​​ര​​​​​ളി​​​പ്പൂ​​​ക്ക​​​​​ൾ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​​ൽ അ​​​​​ർ​​​​​പ്പി​​​​​ച്ച് അ​​​​​ല്​​​​​പ​​നേ​​​​​രം പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​നി​​​​​ര​​​​​ത​​​​​നാ​​​​യി നി​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്നു ബെ​​​​​ഞ്ചി​​​​​ൽ ഇ​​​​​രു​​​​​ന്നു. ദേ​​വാ​​ല​​യ​​ത്തി​​ൽ അ​​​​​ടു​​​​​ത്തി​​ടെ ന​​​​​വീ​​​​​ക​​​​​രി​​​​​ച്ച പ്ര​​​​​ധാ​​​​​ന അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യും മ​​​​​റ്റു നാ​​​​​ല് അ​​​​​ൾ​​​​​ത്താ​​​​​ര​​​​​ക​​​​​ളും നോ​​ക്കി​​​ക്ക​​​​​ണ്ടു.

പ​​​​​ഴ​​​​​​​​​​മ​​​​​യു​​​​​ടെ ഭം​​​​​ഗി ഒ​​​​​ട്ടും ചോ​​​​​രാ​​​​​തെ​​​​​യു​​​​​ള്ള പെ​​​​​യി​​​​​ന്‍റിം​​​​​ഗും ചി​​​​​ത്ര​​പ്പ​​ണി​​​​​ക​​​​​ളും മ​​​​​നോ​​​​​ഹ​​​​​ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ഉ​​​​​​പ​​​​​​രാ​​​​​​ഷ്‌​​​ട്ര​​​പ​​​​​​തി അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യി​​​​​ലെ വി​​​​​ശു​​​​​ദ്ധ ചാ​​​​​വ​​​​​റ​​​​​യ​​​​​ച്ച​​​​​ന്‍റെ രൂ​​​​​പ​​​​​വും ശ്ര​​​​​ദ്ധി​​​​​ച്ചു. തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന കേ​​​​​ന്ദ്ര​​​​​ത്തെ​​​ക്കു​​​​​റി​​​​​ച്ചും തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​​​​ങ്ങ​​​​​ളെ​​​ക്കു​​​​​റി​​​​​ച്ചും ചോ​​​​​ദി​​​​​ച്ച​​​​​റി​​​​​ഞ്ഞ ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​ട്ര​​​പ​​​​​തി മാ​​​​​ന്നാ​​​​​നം പു​​​​​ണ്യ​​​​​ഭൂ​​​​​മി​​​​​യി​​​​​ലെ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് ഭാ​​​​​ഗ്യ​​​​​മാ​​​​​യി ക​​​​​രു​​​​​തു​​​​​ന്ന​​​​​താ​​​​​യും പ​​​​​റ​​​​​ഞ്ഞു.