സിഎംസി ജയമാത പ്രൊവിൻസ് പാലിയേറ്റീവ് കെയറും, കൗൺസിലിംഗ് സെൻ്ററും

സിഎംസി ജയമാത പ്രൊവിൻസ് പാലിയേറ്റീവ് കെയറും, കൗൺസിലിംഗ് സെൻ്ററും

പാല : ആലംബഹീനർക്കും പ്രായമായവർക്കും അത്താണിയായി പാല സി എം സി  ജയമാതാ പ്രോവിൻസിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ സേവനം ആരംഭിച്ചു. തുടങ്ങനാട് റാണിഗിരി  ആശുപത്രിയോടനുബന്ധിച്ചാണ് പാലിയേറ്റീവ് കെയർ ആരംഭിച്ചിട്ടുള്ളത്.

സിഎംസി  ജയമാതാ പ്രോവിൻസിൻ്റെ ജയ്ജീവൻ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഷെയർ & ഹീൽ കൗൺസിലിംഗ് സെന്റർ 2021 ഡിസംബർ ഒന്നിന് പ്രവർത്തനമാരംഭിച്ചു. ചേർപ്പുങ്കൽ മഠത്തോടു ചേർന്നാണ് കൗൺസിലിംഗ് സെൻ്റർ ആരംഭിച്ചിട്ടുള്ളത്. സ്വയാവബോധം വളർത്തുക, സ്വന്തം സാധ്യതകളെ തിരിച്ചറിയുക, കുടുംബ ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കുക  പഠന നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്.