മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ അല്‍വേര്‍ണിയ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം
തൃശൂർ : മലബാര്‍ മിഷനറി ബ്രദേഴ്സിന്റെ സെന്റ് തോമസ് പ്രോവിന്സിന് കീഴിൽ അല്‍വേര്‍ണിയ റിഹാബിലിറ്റേഷന്‍ സെന്റര്‍ പീച്ചിയില്‍ പ്രവർത്തനമാരംഭിച്ചു. തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ കഴിയാത്തവരെ ഒപ്പം കൂട്ടാനുള്ള കരുതലാണ് സമൂഹത്തിന് വേണ്ടതെന്ന് പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
എംഎംബി സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ബാസ്റ്റിന് കാരുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് ആലംബമാകാന് എന്നും എംഎംബി സമൂഹം പരിശ്രമിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും ബ്രദര്‍ ബാസ്റ്റിന് കാരുവേലില്‍ പറഞ്ഞു. പീച്ചി ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. ഫ്രാന്‍സിസ് തരകന് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പര്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി റിഹാബിലിറ്റേഷന്‍ സെന്ററിന്റെ അംഗീകാരപത്രം കൈമാറി.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത്, മാനേജര്‍ ബ്രദര്‍ ജോണ്സണ് കണിമംഗലത്തുകാരന്‍, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി അനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റെജി വി മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു.