തോമാശ്ളീഹായുടെ വർഷം" കല്യാൺ രൂപതയിൽ

തോമാശ്ളീഹായുടെ വർഷം" കല്യാൺ രൂപതയിൽ

കല്യാൺ : ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പോസ്തോലനുമായ, മാർ തോമാശ്ലീഹായുടെ 1950 ആം രക്തസാക്ഷിത്വ വർഷം (ദുക്റാന) ആചരിക്കുന്ന 2022, കല്യാൺ രൂപതയിൽ തോമാശ്ളീഹായുടെ വർഷമായി ആചരിക്കുന്നു. 2021 ഡിസംബർ 11ന് രൂപതാ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ തോമസ് ഇലവനാൽ പിതാവ് "തോമാശ്ലീഹായുടെ വർഷം" ഉൽഘാടനം ചെയ്തു. തോമാശ്ലീഹായുടെ വർഷത്തിൻ്റെ ലോഗോ പ്രകാശനവും പിതാവ് നിർവഹിച്ചു.

ഈ വർഷാചരണം എല്ലാവരെയും പുതിയ അനുഭത്തിലേക്കും വിശ്വാസ തലത്തിലേക്കും പഠനലോകത്തേക്കും  കൂടുതലായി നയിക്കാൻ കാരണമാകട്ടെയെന്ന് പിതാവ് ആശംസിച്ചു. മാർ തോമാശ്ളീഹായുടെ മിഷിനറി ചൈതന്യം ഉൾക്കൊള്ളുവാനും പ്രചരിപ്പിക്കാനും, 
തോമാശ്ളീഹായുടെ വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച്  മഹാരാഷ്ട്രയിലെ സാന്നിധ്യത്തെകുറിച്ച്  കൂടുതൽ പഠിക്കുവാനും സഹായിക്കുന്ന നിരവധി പദ്ധതികൾ ഇടവക തലത്തിലും, രൂപതാ തലത്തിലും കല്യാൺ രൂപതയിൽ ഒരുക്കിയിട്ടുണ്ട്.