മിഷൻ ക്വസ്റ്റ് ക്വിസ് കോമ്പറ്റീഷൻ 2022 ജനുവരി 9ന്

മിഷൻ ക്വസ്റ്റ് ക്വിസ് കോമ്പറ്റീഷൻ 2022 ജനുവരി 9ന്

കാക്കനാട് : സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി 'മിഷൻ ക്വസ്റ്റ് 2022' എന്ന പേരിൽ നടത്തുന്ന ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ 2022 ജനുവരി 09 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്നു. സിനഡാലിറ്റിയെക്കുറിച്ചു റോമിൽ നടക്കാനിരിക്കുന്ന സിനഡിന്റെ പശ്ചാത്തലത്തിൽ സഭയുടെ പ്രേഷിത ദൗത്യത്തെ ആഴത്തിൽ മനസ്സിലാക്കുകയാണ് ഈ ക്വിസ് പ്രോഗ്രാമിന്റെ ലക്ഷ്യം. സഭയുടെ മിഷൻ പോളിസിയും റോമിൽ 2023ൽ നടക്കാനിരിക്കുന്ന സിനഡിന്റെ ഒരുക്കരേഖയുമാണ് വിഷയങ്ങൾ.  

കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോമിനുമായി സീറോമലബാർ മിഷന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. www.syromalabarmission.com