ക്രിസ്മസ്  ആഘോഷം  നടത്തി

ക്രിസ്മസ്  ആഘോഷം  നടത്തി

കൊച്ചി: കെസിബിസിയുടെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി  ക്രിസ്മസ് ആഘോഷം നടത്തി.പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന ചടങ്ങ് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.സമാധാനം,സന്തോഷം എന്നീ രണ്ടു  വാക്കുകളില്‍  ക്രിസ്മസിന്റെ സന്ദേശം പകര്‍ന്ന് നല്കാന്‍ കഴിയണമെന്ന്  അദ്ദേഹം  പറഞ്ഞു.ചടങ്ങില്‍  കെസിബിസി  ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി പാലയക്ക്പ്പിള്ളി അധ്യക്ഷനായിരുന്നു.സുര്യ ടിവി  പ്രോഗ്രാം  ഹെഡ് കെ.ഗിരീഷ്‌കുമാര്‍ യോഗത്തില്‍ ക്രിസ്മസ് സന്ദേശം  നല്കി.കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി.ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍,ഫാ.സ്റ്റാന്‍ലി മാതിരപ്പിള്ളി,ഫാ. അലക്സ് ഓണംപള്ളി എന്നിവര്‍ പ്രസംഗിച്ചു.