ആ​ത്മാ​വ​ച്ച​ന്‍റെ ദൈ​വ​ദാ​സ​പ​ദ​വി പ്ര​ഖ്യാ​പ​നം ഇന്നു കു​ര്യ​നാ​ട്ട്‌

ആ​ത്മാ​വ​ച്ച​ന്‍റെ ദൈ​വ​ദാ​സ​പ​ദ​വി പ്ര​ഖ്യാ​പ​നം ഇന്നു കു​ര്യ​നാ​ട്ട്‌

കു​​റ​​വി​​ല​​ങ്ങാ​​ട്: ല​​ളി​​ത​​ജീ​​വിതത്തി​​ലൂ​​ടെ നാ​​ടി​​ന്‍റെ ഹൃ​​ദ​​യ​​ത്തി​​ൽ ഇ​​ടം​​നേടി​​യ​​തോ​​ടെ ആ​​ത്മാ​​വ​​ച്ച​​നെ​​ന്ന് നാ​​ട്ടു​കാ​ർ വി​​ളി​​ച്ചി​​രു​​ന്ന ഫാ. ​​ബ്രൂ​​ണോ ക​​ണി​​യാ​​ര​​ക​​ത്ത് സി​​എം​​ഐ​​യു​​ടെ ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം ഇ​​ന്ന് കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​​ന്നി​​ന് പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലു​​ള്ള സ​​മൂ​​ഹ​​ബ​​ലി​​മ​​ധ്യേ ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും. പാ​​ലാ രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ജോ​​സ് കാ​​ക്ക​​ല്ലി​​ൽ ദൈ​​വ​​ദാ​​സ​​പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ക​​ല്പ​​ന വാ​​യി​​ക്കും.

സി​​എം​​ഐ പ്രി​​യോ​​ർ ജ​​ന​​റാ​​ൾ റ​​വ.​​ഡോ. തോ​​മ​​സ് ചാ​​ത്തം​​പ​​റ​​ന്പി​​ൽ, പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജോ​​സ​​ഫ് മ​​ലേ​​പ്പ റന്പി​​ൽ, സി​​എം​​ഐ സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാ പ്രൊ​​വി​​ൻ​​ഷ്യാ​​ൾ റ​​വ.​ ഡോ. ​ജോ​​ർ​​ജ് ഇ​​ട​​യാ​​ടി​​യി​​ൽ, ആ​​ത്മാ​​വ​​ച്ച​​ന്‍റെ കു​​ടും​​ബാം​​ഗ​​വും ജ​​ഗ​​ദ​​ൽ​​പ്പുർ സി​​എം​​ഐ പ്ര​​വി​​ശ്യാ പ്രൊ​​വി​​ൻ​​ഷ്യാ​​ളു​​മാ​​യ റ​​വ.​​ഡോ. തോ​​മ​​സ് വ​​ട​​ക്കും​​ക​​ര, കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്രം ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​ ഡോ. ​അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ, സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മം പ്രി​​യോ​​ർ ഫാ. ​​ടോം മാ​​ത്ത​​ശേ​​രി​​ൽ സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തുട​​ർ​​ന്ന് ആ​​ത്മാ​​വ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ അ​​നു​​സ്മ​​ര​​ണ പ്രാ​​ർ​​ഥ​​ന​​ക​​ൾ ന​​ട​​ക്കും. തു​​ട​​ർ​​ന്ന് സ്നേ​​ഹ​​വി​​രു​​ന്ന്. തി​​രു​​ക്കർ​​മ​​ങ്ങ​​ളു​​ടെ ത​​ത്സ​​മ​​യ​​സം​​പ്രേ​​ഷ​​ണ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.