സിഎംസി ചാവറ മെഗാ ഫെസ്റ്റ് പ്രസംഗ മത്സരം

സിഎംസി ചാവറ മെഗാ ഫെസ്റ്റ് പ്രസംഗ മത്സരം

പാലക്കാട് : വി. കുര്യാക്കോസ് എലിയാസ് ചാവറയച്ചന്റെ 150-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പാലക്കാട്‌ സിഎംസി ജയ് ക്രിസ്റ്റോ പ്രൊവിൻസും  പാലക്കാട്‌ രൂപത മാതൃവേദിയും ചേർന്ന്  ചാവറ മെഗാ ഫെസ്റ്റ് പ്രസംഗ മത്സരം സംഘടിപ്പിച്ചു. സമ്മാനാർഹരെ പാലക്കാട് മേഴ്സി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ അനുമോദിച്ചു. മാതൃവേദി രൂപത ഡയറക്ടർ ഫാ. ബിജു കല്ലിങ്കൽ ആമുഖ പ്രഭാഷണവും ജയ് ക്രിസ്റ്റോ പ്രൊവിൻഷ്യൽ കൗൺസിലർ സി. ഐറീൻ കുരുവിള മുഖ്യ പ്രഭാഷണവും നടത്തി. സി. ലിൻഡ, സി.  ജാനീസ് എന്നിവർ ആശംസകളർപ്പിച്ചു.