മണ്ഡ്യ രൂപതയിൽ യങ് കപ്പിൾ അപ്പോസ്തലേറ്റിന് തുടക്കം

മണ്ഡ്യ രൂപതയിൽ യങ് കപ്പിൾ അപ്പോസ്തലേറ്റിന് തുടക്കം

മണ്ഡ്യ :  യംഗ് കപ്പിള്‍സ് അപ്പോസ്തലേറ്റിന് മണ്ഡ്യ രൂപതയിൽ തുടക്കമായി. ജോലിയ്ക്കും, പഠനത്തിനുമായി മണ്ഡ്യ രൂപതയുടെ സാമൂഹ്യ സാംസ്കാരിക സാഹചര്യത്തില്‍ എത്തുന്ന  യുവദമ്പതികള്‍ക്ക് ഒരുമിച്ചു കൂടാനും  ആത്മീയ ജീവിതത്തിന് ശക്തി പകരാനുമുള്ള വേദിയാണ് യംഗ് കപ്പിള്‍സ് അപ്പോസ്തലേറ്റ്. 

നവംബര്‍ 14 ന് ഹൊങ്ങസാന്ദ്ര ഹോളിഫാമിലി ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങിൽ മണ്ഡ്യ രൂപതാദ്ധ്യക്ഷൻ  മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് വൈ.സി.എയുടെ ഉദ്ഘാടനം ഔപചാരികമായി നിർവഹിച്ചു. 

സിസ്റ്റര്‍ വിന്‍സയുടെ പ്രാര്‍ത്ഥന ശുശ്രൂഷയോടെയാണ്  പ്രോഗ്രാം ആരംഭിച്ചത്. വികാരി ജനറാള്‍ റവ. ഫാ. മാത്യു കോയിക്കര സ്വാഗതം ആശംസിച്ചു. വൈ.സി.എ രൂപത ഡയറക്ടര്‍ ഫാ. സജി പരിയപ്പനാല്‍ സംഘടനയെ പരിചയപ്പെടുത്തി. കെ പി ചാക്കപ്പന്‍ വൈ.സി.എ യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുടർന്ന് വിവിധ ഇടവകകളില്‍ നിന്നും വന്ന യുവ ദമ്പതികള്‍ക്ക് സ്വയം പരിചയപ്പെടുത്താനുള്ള അവസരമൊരുക്കി.

പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഫൊറോന കോര്‍ഡിനേറ്റേഴ്സിനെയും യോഗം  തിരഞ്ഞെടുത്തു.  റവ. ഫാ. റെനേഴ്സ് കോയിക്കലോട്ട്  വൈ.സി.എ യുടെ ലോഗോയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയെയും പരിചയപ്പെടുത്തി. ഹൊങ്ങസാന്ദ്ര ഇടവകയിലെ ഗായക
സംഘം വൈ.സി.എ ആന്തം ആലപിച്ചു. സജി ഡൊമിനിക്ക്, പുഷ്പ സാബു, എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു.