അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി

അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മടങ്ങി

ആ​​​​​​ഥ​​​​​​ൻ​​​​​​സ്: സൈ​​​​​പ്ര​​​​​സ്, ഗ്രീ​​​​​സ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ആ​​​​​റുദി​​​​​വ​​​​​സ​​​​​ത്തെ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ റോ​​​​​മി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി.മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്ക് ആ​​​​​ഥ​​​​​ൻ​​​​​സ് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക യാ​​​​​ത്ര​​​​​യ​​യ​​പ്പ് ന​​​​ൽ​​​​കി. യാ​​​​ത്ര​​​​യ​​യ​​​​പ്പ് ച​​​​​ട​​​​​ങ്ങി​​​​​നു മു​​​​​ന്പ് മാ​​​​​ർ​​​​​പാ​​​​​പ്പ ഗ്രീ​​​​​സി​​​​​ലെ യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​.
ആ​​​​​ഥ​​​​​ൻ​​​​​സി​​​​​ലെ സി​​​​​യം​​​​​പി​​​​​നോ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു റോ​​​​​മി​​​​​ലേ​​​​​ക്കു​​​​​ള്ള ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​ർ യാ​​​​​ത്ര​​​​​യി​​​​ൽ പേ​​​​​പ്പ​​​​​ൽ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ മാ​​​​​ർ​​​​​പാ​​​​​പ്പ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി.ക്രൈ​​​​​സ്ത​​​​​വ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഐ​​​​​ക്യ​​​​​ത്തി​​​​​നു മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ഗ്രീ​​​​​സ്, സൈ​​​​​പ്ര​​​​​സ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ചേക്കും. ഓ​​​​​ർ​​​​​ത്ത​​​​​ഡോക്​​​​​സ് സ​​​​​ഭാ മേ​​​​​ധാ​​​​വി​​​​​യും ആ​​​​​ഥ​​​​​ൻ​​​​​സ് ആ​​​​​ർ​​​​​ച്ചു​​​​​ബി​​​​​ഷ​​​​​പ്പു​​​​മാ​​​​​യ ഹി​​​​​രോ​​​​​ണി​​​​​മ​​​​​സ് ര​​​​​ണ്ടാ​​​​​മ​​​​​നു​​​​​മാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.ഗ്രീ​​​​​സി​​​​​ലെ ലെ​​​​​സ്ബോ​​​​​സ് ദ്വീ​​​​​പി​​​​​ൽ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. 35-ാം അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി മാ​​​​​ർ​​​​​പാ​​​​​പ്പ ആ​​​​ദ്യം സൈ​​​​​പ്ര​​​​​സാ​​​​ണു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ത്.