ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ഇടവക ദേവാലയം ലീഡ്സിൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ  മൂന്നാമത് ഇടവക ദേവാലയം ലീഡ്സിൽ

ലീ​ഡ്സ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ മൂ​ന്നാ​മ​ത് ഇ​ട​വ​ക ദേ​വാ​ല​യ​മാ​യി മാ​റി ലീ​ഡ്സ് സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്രി​ഡ്സ് ദേ​വാ​ല​യം.

ഇം​ഗ്ല​ണ്ടി​ലെ യോ​ർ​ക്ക് ഷെ​യ​റി​ൽ ഉ​ള്ള ലീ​ഡ്സി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി പ്രാ​ർ​ഥ​നാ​പൂ​ർ​വം കാ​ത്തി​രു​ന്ന ഇ​ട​വ​ക​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും ലീ​ഡ്സ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ർ​ക്ക​സ് സ്റ്റോ​ക്കി​ന്‍റെ സന്നിധ്യ​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ലീ​ഡ്സി​ലെ ഈ ​ദേ​വാ​ല​യ​വും ഇ​ട​വ​ക​യും സാ​ധ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി ആ​ദ്യ നേ​തൃ​ത്വം ന​ൽ​കി​യ ഫാ. ​ജോ​സ​ഫ് പൊ​ന്നേ​ത്ത്, ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ എ​ന്നി​വ​രെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ബി​ഷ​പ് അ​നു​മോ​ദി​ച്ചു. രൂ​പ​താ വി​കാ​രി ജ​ന​റ​ൽ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ് ഇ​ട​വ​ക സ്ഥാ​പ​നം സം​ബ​ന്ധി​ച്ച ഡി​ക്രി വാ​യി​ച്ചു. പ്രെ​സ്റ്റ​ൻ റീ​ജ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഫാ. ​ജോ മൂ​ല​ശേ​രി​ൽ വി.​സി., ഫാ. ​ജോ​സ​ഫ് കി​ഴ​ക്ക​രകാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് അ​മ്പ​ഴ​ത്തി​നാ​ൽ, സ​ന്യ​സ്ത​ർ, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​കാ​രി ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ ജോ​ജി തോ​മ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു.