മനോഹര ദൈവാലയങ്ങളുടെ ശില്പി റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ ഇനി ഓർമ്മ

മനോഹര ദൈവാലയങ്ങളുടെ ശില്പി ദൈവാലയങ്ങളുടെ ശില്പി ഇനി ഓർമ്മ

മനോഹര ദൈവാലയങ്ങളുടെ ശില്പി റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ ഇനി ഓർമ്മ

കോ​​ട്ട​​യം: ഇ​​ട​​വ​​ക​​ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ ഈ​​ശോ​​യ്ക്കു വ​​സി​​ക്കാ​​ൻ മ​നോ​ഹ​ര ദേ​​വാ​​ല​​യ​​ങ്ങ​​ൾ നി​​ർ​​മി​​ച്ച വി​​കാ​​രി​​യാ​​യി​​രു​​ന്നു മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല​​ച്ച​​ൻ. ത​​ന്‍റെ അ​​ജ​​പാ​​ല​​ന​​പ​​ര​​മാ​​യ ശു​​ശ്രൂ​​ഷ​​യി​​ൽ നൂ​​റു​​ശ​​ത​​മാ​​നം വി​​ജ​​യം വ​​രി​​ച്ച വൈ​​ദി​​ക​​നെ​​യാ​​ണ് റ​​വ.​​ഡോ. മാ​​ത്യു മ​​ഠ​​ത്തി​​ക്കു​​ന്നേ​​ലി​​ന്‍റെ വേ​​ർ​​പാ​​ടി​​ലൂ​​ടെ കേ​​ര​​ള​​സ​​ഭ​​യ്ക്കു ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

എ​​ല്ലാ പ്ര​​യാ​​സ​​ങ്ങ​​ളെ​​യും അ​​തി​​ജീ​​വി​​ച്ചു പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി പ​​ണി ക​​ഴി​​പ്പി​​ച്ച മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല​​ച്ച​​ൻ, കു​​ടും​​ബ​​കൂ​​ട്ടാ​​യ്മ​​യും പ്രാ​​ർ​​ഥ​​നായോ​​ഗ​​ങ്ങ​​ളും ഒ​​രു​​ക്കി ശ​​ക്തി​​സം​​ഭ​​രി​​ച്ചാ​​ണ് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന കേ​​ന്ദ്ര​​മാ​​യ കാ​​ക്ക​​നാ​​ട്ടെ സെ​​ന്‍റ് തോ​​മ​​സ് മൗ​​ണ്ടി​​ൽ മ​​നോ​​ഹ​​ര​​മാ​​യ ആ​​സ്ഥാ​​ന​​മ​​ന്ദി​​രം ഒ​​രു​​ക്കി​​യ​​തി​​ലൂ​​ടെ വ​​ലി​​യൊ​​രു സം​​ഘാ​​ട​​ക​​നും കെ​​ട്ടി​​ട​​നി​​ർ​​മാ​​ണ​​ക​​ല​​യി​​ൽ അ​​തി​​വി​​ദ​​ഗ്ധ​​നു​​മാ​​ണെ​​ന്നും അ​​ച്ച​​ൻ തെ​​ളി​​യി​​ച്ചു.

പാ​​ലാ​​യു​​ടെ പ്ര​​ഥ​​മ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ൽ പി​​താ​​വി​​ന്‍റെ കൂ​​ടെ പൗ​​രോ​​ഹി​​ത്യ​​സേ​​വ​​നം ആ​​രം​​ഭി​​ച്ച ഫാ. ​​മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ റോ​​മി​​ൽ നി​​ന്നു പൗ​​ര​​സ്ത്യ കാ​​ന​​ൻ നി​​യ​​മ​​ത്തി​​ൽ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി. ഒ​​ന്പ​​തു​​വ​​ർ​​ഷം പാ​​ലാ രൂ​​പ​​ത​​യു​​ടെ ചാ​​ൻ​​സ​​ല​​റാ​​യി​​രു​​ന്നു.

രാ​​മ​​പു​​രം ഇ​ട​വ​ക​യി​ൽ ഏ​​ഴു​​വ​​ർ​​ഷം വി​​കാ​​രി​​യാ​​യി​​രു​​ന്ന കാ​​ല​ത്താ​ണ് ദൈ​​വ​​ദാ​​സ​​ൻ കു​​ഞ്ഞ​​ച്ച​​ന്‍റെ നാ​​മ​​ക​​ര​​ണ ന​​ട​​പ​​ടി​​ക​​ൾ തു​​ട​​ങ്ങി​​യ​​ത്.

എ​​ട്ടു​​വ​​ർ​​ഷം പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി​​യാ​​യി​​രി​​ക്കെ, വാ​​ഷിം​​ഗ്ട​​ണി​​ലെ ഇ​​മാ​​ക്കു​​ലേ​​റ്റ് ക​​ണ്‍​സ​​പ്ഷ​​ൻ ചാ​​പ്പ​​ലി​​ന്‍റെ മാ​​തൃ​​ക​​യി​​ൽ ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി പു​​തു​​ക്കി​​പ്പ​​ണി​​യു​​ന്ന​​തി​​നും നേ​​തൃ​​ത്വം ന​​ൽ​​കി. ആ ​​പ​​രി​​ച​​യ​​മാ​​ണ് റ​​വ.​​ഡോ. മാ​​ത്യു മ​​ഠ​​ത്തി​​ക്കു​​ന്നേ​​ലി​​നെ കാ​​ക്ക​​നാ​​ട്ട് കേ​​ന്ദ്ര കാ​​ര്യാ​​ല​​യ നി​​ർ​​മാ​​ണ ചു​​മ​​ത​​ല​​യേ​​ൽ​​പ്പി​​ക്കാ​​ൻ സ​​ഭാ​​നേ​​തൃ​​ത്വ​​ത്തെ പ്രേ​​രി​​പ്പി​​ച്ച​​ത്.

മു​​ട്ടു​​ചിറ ഇ​​ട​​വ​​ക​​യി​​ൽ 1934 ജൂ​​ണ്‍ 27ന് ​​ജ​​നി​​ച്ച മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല​​ച്ച​​ൻ, 1961ൽ ​​മം​​ഗ​​ല​​പ്പു​​ഴ സെ​​മി​​നാ​​രി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ൽ​​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. വ​​യ​​ലി​​ൽ പി​​താ​​വി​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി, പി​​ന്നീ​​ട് രൂ​​പ​​ത​​യി​​ലെ വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ ഡ​​യ​​റ​​ക്ട​​റാ​​യി.

രൂ​​പ​​ത​​യി​​ൽ ആ​​ദ്യ​​മാ​​യി മ​​ത​​പ​​ഠ​​ന​​ത്തി​​നു ഒ​​രു സി​​ല​​ബ​​സ് ത​​യാ​​റാ​​ക്കി​​യ​​തു അ​​ച്ച​​നാ​​ണ്. 1972ലെ ​​കോ​​ള​​ജ് സ​​മ​​രം, എം​​എ​​സ്ടി സമൂഹത്തിന്‍റെ രൂ​​പീ​​ക​​ര​​ണം, ഡി​​എ​​സ്ടി​​യു​​ടെ​​യും മ​​ർ​​ത്താ​​സ് സി​​സ്റ്റേ​​ഴ്സി​​ന്‍റെ​​യും ആ​​ദ്യ നി​​യ​​മാ​​വ​​ലി ത​​യാ​​റാക്കൽ ഇവയിലെല്ലാം അ​​ച്ച​​ന്‍റെ സേ​​വ​​നം വി​​ല​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു.

ദ​​ളി​​ത് വി​​ഭാ​​ഗ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സേ​​വ​​നം മ​​റ​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ, മു​​ട്ടു​​ചിറ ഹോ​​ളി​​ഗോ​​സ്റ്റ് ആ​​ശു​​പ​​ത്രി​​യു​​ടെ​​യും വി​​യാ​​നി പ്രീ​​സ്റ്റ് ഹോ​​മി​​ന്‍റെ​​യും ഡ​​യ​​റ​​ക്ട​​ർ എ​​ന്നി നി​​ല​​ക​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സേ​​വ​​നം എ​​ടു​​ത്തു പ​​റ​​യേ​​ണ്ട​​താ​​ണ്.

എ​​ന്നും ആ​​രോ​​ടും അ​​ദ്ദേ​​ഹം പ​​റ​​യു​​ന്ന ഒ​​രു വാ​​ച​​ക​​മു​​ണ്ട്. ’എ​​ന്നക്കൊണ്ട് എ​​ന്തെ​​ങ്കി​​ലും ആ​​വ​​ശ്യ​​മു​​ണ്ടെ​​ങ്കി​​ൽ എ​​ന്നേ വി​​ളി​​ച്ചാ​​ൽ മ​​തി’. അ​​താ​​യി​​രു​​ന്നു മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല​​ച്ച​​ൻ.