പഞ്ചാബ് മിഷൻ മേള

പഞ്ചാബ് മിഷൻ മേള

ന്യൂഡൽഹി: പഞ്ചാബ് മിഷന്‍റെ ആഭിമുഖ്യത്തിൽ നവംബർ 4നു ആദ്യ പഞ്ചാബ് മിഷൻ മേള നടത്തപെട്ടു. മല്ലൻ വാല ഇൻഫെന്‍റ് ജീസസ് ദേവാലയമാണ് മേളക്ക് ആതിഥേയത്വം വഹിച്ചത്.

ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. പാലക്കാട് രൂപത ബിഷപ് ജേക്കബ് മാനത്തോടത്ത്, മിഷൻ ഇൻചാർജ് ബിഷപ് ജോസ് പുത്തൻവീട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വിശുദ്ധ കുർബാനയ്ക്കുശേഷം വിവിധ മിഷൻ സ്റ്റേഷനുകളിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മേളയിൽ സന്നിഹിതരായ എല്ലാവർക്കും പഞ്ചാബി വിഭവങ്ങൾ അടങ്ങിയ ഫുഡ് ഫെസ്റ്റ് ക്രമീകരിച്ചിരുന്നു. ഡൽഹിയിൽ നിന്നും പഞ്ചാബിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ആയിരത്തോളം പേർ മേളയിൽ പങ്കെടുത്തു.

റെജി നെല്ലിക്കുന്നത്ത്