ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വി​ശ്വാ​സ അ​വ​ബോ​ധ സെ​മി​നാ​ർ ന​ട​ത്തി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വി​ശ്വാ​സ അ​വ​ബോ​ധ സെ​മി​നാ​ർ ന​ട​ത്തി

ബി​ർ​മിം​ഗ്ഹാം: 2023ൽ ​റോ​മി​ൽ ന​ട​ക്കു​ന്ന സാ​ർ​വ​ത്രി​ക സൂ​ന​ഹ​ദോ​സി​നു മു​ന്നോ​ടി​യാ​യി സ​ഭ മു​ഴു​വ​നും സ​ർ​വ​ത്രി​ക ത​ല​ത്തി​ൽ ദൈ​വ​ജ​ന​ത്തെ മു​ഴു​വ​ൻ ശ്ര​വി​ക്കു​ന്ന ഒ​രു പ്ര​ക്രി​യ ന​ട​ത്തു​വാ​ൻ മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​നൊ​രു​ക്ക​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2014ൽ ​അ​ന്ത​ർ​ദേ​ശീ​യ ദൈ​വ​ശാ​സ്ത്ര സ​മി​തി ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച ന്ധ​സെ​ൻ​സു​സ് ഫി​ദെ​യ് ന്ധ ​അ​ടി​സ്ഥാ​ന​മാ​ക്കി വി​ശ്വാ​സ അ​വ​ബോ​ധ സെ​മി​നാ​ർ ന​ട​ത്തി.

രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ് ഫോ​മി​ലൂ​ടെ​യും സൂ​മി​ലൂ​ടെ​യും ന​ട​ത്തി​യ സെ​മി​നാ​റി​ന് റ​വ. ഡോ. ​ജോ​സ​ഫ് ക​റു​ക​യി​ൽ(​അ​യ​ർ​ല​ൻ​ഡ്) നേ​തൃ​ത്വം ന​ൽ​കി. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്ധ​ഹൃ​ദ​യം ഈ​ശോ​ക്ക് കൊ​ടു​ക്കു​ന്ന​വ​രാ​ണ് വി​ശ്വാ​സി​ക​ൾ, വി​ശ്വാ​സം വ​ഴി ഈ​ശോ​യെ ഹൃ​ദ​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യ​ണം, വി​ശു​ദ്ധ​രി​ലാ​ണ് ക​ർ​ത്താ​വ് വ​സി​ക്കു​ന്ന​തെ​ന്ന് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഭൗ​തി​ക​മാ​യ സ​ന്പാ​ദ്യ​ങ്ങ​ൾ​ക്ക​പ്പു​റം നി​ത്യ​ത​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി നാം ​എ​ന്ത് സ​ന്പാ​ദ്യ​മാ​ണ് ക​രു​തി​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാം ​ആ​ത്മ​മ​പ​രി​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ന​ഡാ​ലി​റ്റി എ​ന്ന ആ​ശ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന ഈ ​നാ​ളു​ക​ളി​ൽ വി​ശ്വാ​സ അ​വ​ബോ​ധ​ത്തോ​ടെ ഒ​രു ഹൃ​ദ​യ​മാ​യി ഒ​ന്നി​ച്ചു ന​ട​ക്ക​ലി​ന്‍റെ പാ​ത​യി​ൽ വി​ശ്വാ​സി​സ​മൂ​ഹം വി​ശ്വാ​സ​ത്തി​ന്‍റെ വി​ധേ​യ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും, പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ,വി​ശ്വാ​സ​ത്തി​ന്‍റെ വി​വേ​ച​നം തി​രി​ച്ച​റി​ഞ്ഞു മു​ൻ​പോ​ട്ടു പോ​കു​വാ​ൻ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ന്ധ​സെ​ൻ​സ​സ് ഫി​ദെ​യ്ന്ധ യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​വ. ഡോ ​ജോ​സ​ഫ് ക​റു​ക​യി​ൽ സെ​മി​നാ​റി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് മാ​രാ​യ റ​വ. ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര, റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു . പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു സ്വാ​ഗ​ത​വും , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ളി മാ​ത്യു ന​ന്ദി​യും അ​ർ​പ്പി​ച്ചു.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ