'റൊ​സാ​രി​യം-2021​' ജ​പ​മാ​ല ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

'റൊ​സാ​രി​യം-2021​' ജ​പ​മാ​ല ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക്നാ​നാ​യ റീ​ജ​ണ​ൽ ക​മ്മി​റ്റി ന്ധ​റൊ​സാ​രി​യം-2021​ന്ധ എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ജ​പ​മാ​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ബെ​റ്റ്സി കി​ഴ​ക്കേ​പ്പു​റം ന്യൂ ​ജേ​ഴ്സി ഒ​ന്നാം സ്ഥാ​ന​വും പ്രി​യാ മൂ​ലേ​പ്പ​റ​ന്പി​ൽ റോ​ക്ലാ​ൻ​ഡ് ര​ണ്ടാം സ്ഥാ​ന​വും ആ​ൻ​മ​രി​യാ കൊ​ള​ങ്ങാ​യി​ൽ ന്യൂ​ജേ​ഴ്സി, ജോ​സ​ഫ് ചാ​ഴി​കാ​ട്ട് റ്റാ​ന്പാ, ബെ​നീ​റ്റ കി​ഴ​ക്കേ​പ്പു​റം ന്യൂ​ജേ​ഴ്സി എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മി​ഡി​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജോ​ർ​ജ് പൂ​ഴി​ക്കു​ന്നേ​ൽ റ്റാ​ന്പാ, ജേ​ക്ക​ബ് മൂ​ലേ​പ്പ​റ​ന്പി​ൽ റോ​ക്ലാ​ൻ​ഡ്, ജെ​യിം​സ് കു​ന്ന​ശ്ശേ​രി ഷി​ക്കാ​ഗോ എ​ന്നി​വ​ർ ഒ​ന്നാം​സ്ഥാ​ന​വും ഇ​സ​ബെ​ൽ വേ​ലി​കെ​ട്ടേ​ൽ സാ​ൻ​ഹു​സേ, ജൂ​ലി​യാ​ൻ ന​ട​കു​ഴി​ക്ക​ൽ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​ദി​ത്യാ വാ​ഴ​ക്കാ​ട്ട് ന്യൂ​ജേ​ഴ്സി, സേ​റാ ക​ള്ളി​കാ​ട്ട് ഡാ​ള​സ്, സാ​ന്ദ്ര കു​ന്ന​ശേ​രി ഷി​ക്കാ​ഗോ, അ​യോ​ണ മ​റ്റ​ത്തി​കു​ന്നേ​ൽ ഷി​ക്കാ​ഗോ, മ​രി​യ​ൻ ക​രി​കു​ളം ഷി​ക്കാ​ഗോ, റോ​ണ്‍ ക​ള്ളി​കാ​ട്ട് ഡാ​ള​സ്, അ​ൽ​ഫോ​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ ഹൂ​സ്റ്റ​ണ്‍, ആ​ബേ​ൽ വ​ള്ളി​പ്പ​ട​വി​ൽ ലോ​സ് ആ​ഞ്ച​ല​സ്, അ​ല​ക്സാ ക​രി​കു​ളം ഷി​ക്കാ​ഗോ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കു​വ​ച്ചു.