ഷം​ഷാ​ബാ​ദ് രൂപതാ ബി​ഷ​പ്സ് ഹൗ​സ് ഉ​ദ്ഘാ​ട​നം ചെയ്തു

ഷം​ഷാ​ബാ​ദ് രൂപതാ ബി​ഷ​പ്സ് ഹൗ​സ്  ഉ​ദ്ഘാ​ട​നം ചെയ്തു

ഷം​ഷാ​ബാ​ദ്(തെലങ്കാന) : ഷം​​ഷാ​​ബാ​​ദ് സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത​​യു​​ടെ ബി​​ഷ​​പ്സ് ഹൗ​​സി​​ന്‍റെ വെ​​ഞ്ച​​രി​​പ്പും ഉ​​ദ്ഘാ​​ട​​ന​​വും ​സീ​​റോ​മ​​ല​​ബാ​​ർ സ​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​യു​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​ത്തി​​ൽ ന​​ട​​ന്നു. വെ​​ഞ്ച​​രി​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന ദി​​വ്യ​ബ​​ലി​​യി​​ൽ ഹൈ​​ദ​​രാബാ​​ദ് ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​അ​​ന്തോ​​ണി പൂ​​ലാ വ​​ച​​നസ​​ന്ദേ​​ശം ന​​ല്കി.

പൊ​​തു​​സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പു അ​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. തൃ​​ശൂ​ർ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, ഷംഷാബാദ് രൂപത ബിഷപ് ബിഷപ് മാർ റാഫേൽ തട്ടിൽ, തെ​​ലു​​ങ്ക് റീ​​ജ​​ണ​​ൽ ബി​​ഷ​​പ്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. മോ​​സ​​സ് പ്ര​​കാ​​ശം, പ്രിയ​​ങ്ക വ​​ർ​​ഗീ​​​സ്, ബെ​​ഡ​​ങ്ക്പേ​​ട്ട് മു​നി​​സി​​പ​​ൽ കോ​​ർ​​പ​റേ​​ഷ​​ൻ മേ​​യ​​ർ ശി​​കി​​രി​​ന്ത പാ​​രി​​ജാ​​ത​​റെ​​ഡ്ഡി എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു.
അ​​ദി​​ലാ​​ബാ​​ദ് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പ്രി​​ൻ​​സ് ആ​​ന്‍റ​​ണി പാ​​ണേ​​ങ്ങാ​​ട​​ൻ, ഉ​​ജ്ജെ​​യ്ൻ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ, വി​കാ​​രി ജ​​ന​​റ​​ൽ മോ​​ണ്‍. എ​​ബ്രാ​​ഹം​​ പാ​​ല​​ത്തി​​ങ്ക​​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.