അന്തർദേശീയ സീറോമലബാർ മാതൃവേദി വലിയ കുടുംബങ്ങളുടെ സംഗമം നടത്തി

അന്തർദേശീയ സീറോമലബാർ മാതൃവേദി വലിയ കുടുംബങ്ങളുടെ സംഗമം നടത്തി

കൊച്ചി : അന്തർദേശീയ സീറോമലബാർ മാതൃവേദിയുടെ നേതൃത്വത്തിൽ എല്ലാ സീറോമലബാർ രൂപതകളിലെയും വലിയ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 'Amor Familia' എന്ന കുടുംബ സംഗമം നടത്തി. സീറ മലബാർ സഭ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. ദൈവത്തിന്റെ ശ്വാസം ആണ് ഓരോ മനുഷ്യരും, അതിനാൽ ജീവൻ സംരക്ഷിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടവരാണെന്നും മാതൃവേദി വലിയ കുടുംബങ്ങളുടെ സംരക്ഷകർ ആകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ തന്റെ അനുഗ്രഹപ്രഭാഷണത്തിൽ വലിയ കുടുംബങ്ങളെ അഭിനന്ദിക്കുകയും ദൈവത്തിന്റെ സ്നേഹസമ്മാനം ധൈര്യത്തോടെ ഏറ്റെടുത്തവരാണ് ഓരോ വലിയ കുടുംബവും എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഫാ. വിത്സൻ എലുവത്തിങ്കൽ കൂനൻ ആമുഖ പ്രഭാഷണം നടത്തി. സി എം സി കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ഗ്രേസ് തെരേസ, സാബു ജോസ്(സെക്രട്ടറി പ്രോലൈഫ്‌ അപ്പോസ്തലേറ്റ്, ആനിമേറ്റർ കെസിബിസി പ്രോലൈഫ് സ്റ്റേറ്റ് കമ്മിറ്റി)എന്നിവർ ആശംസകൾ അർപ്പിച്ചു. തലശ്ശേരി അതിരൂപത അംഗം ഷാജി ബോബി ദമ്പതികളും താമരശ്ശേരി രൂപത അംഗം മാത്യു സിനി ദമ്പതികളും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. പ്രസ്തുത യോഗത്തിൽ റോസിലി പോൾ തട്ടിൽ, അന്നമ്മ ജോൺ തറയിൽ, ബീന ബിറ്റി, റിൻസി ജോസ്, മേഴ്സി ജോസഫ്, ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.