ആഗോള കത്തോലിക്കാ സഭ  സിനഡിന്റെ  ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് സീറോമലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷനിൽ തുടക്കമായി

ആഗോള കത്തോലിക്കാ സഭ  സിനഡിന്റെ  ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് സീറോമലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷനിൽ തുടക്കമായി

ഡബ്ലിൻ : 2023ൽ വത്തിക്കാനിൽ  നടക്കുന്ന ആഗോള കത്തോലിക്കാ സഭ  സിനഡിന്റെ  ഭാഗമായുള്ള സീറോമലബാർ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ പ്രവർത്തനങ്ങൾക്ക് ഡബ്ലിനിൻ തുടക്കമായി. അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം നിർവഹിച്ചു.  സിനഡിന്റെ  പ്രമേയമായ കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും കുടുംബങ്ങളിൽനിന്ന് ആരംഭിക്കണമെന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത് ആഹ്വാനം ചെയ്തു. കുടുബാഗങ്ങൾ പരസ്പരം ശ്രവിക്കാൻ തയ്യാറായാൽ ഒരുമയോടെ മുന്നേറാൻ സാധിക്കും. സിനഡൽ ചർച്ച് എന്നത് നിത്യജീവനിലേയ്ക്കൂള്ള ഒരുമിച്ചുള്ള യാത്രയായതിനാൽ  ഒപ്പം നിൽക്കുന്നവരേയും  എതിർസ്വരങ്ങളും ശ്രവിച്ചുവേണം സഭാപ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും ബിഷപ് പറഞ്ഞു. 

കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷൻ ലീഗിന്റെയും, തിരുബാല സഖ്യത്തിന്റെയും ഡബ്ലിൻ സോണൽ തല ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ഫെറ്റർകെയ്ൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടന്ന ചടങ്ങിൽ സീറോമലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ്  പാടത്തിപറമ്പിൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്,  സഭായോഗം, സോണൽ കമ്മറ്റി ഭാരവാഹികൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, കാറ്റിക്കിസം കുട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു.  

മറ്റ് രാജ്യങ്ങളിലെ വിശ്വാസികൾക്കായി ചടങ്ങുകളുടെ ഓൺലൈൻ സംപ്രേക്ഷണവും ഒരുക്കിയിരുന്നു. വിപുലമായ പ്രവർത്തനങ്ങളാണ് അപ്പസ്തോലിക് വിസിറ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.