പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന് 

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന് 

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു.

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിങ്കളാഴ്ച രാവിലെ 9.30-ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടക്കുന്ന സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന്  മുൻ മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സീറോമലബാർ സഭയുടെ ഫാമിലി, ലൈറ്റി & ലൈഫ് കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആന്റണി മൂലയിൽ, മൈലക്കൊമ്പ് സെന്റ് തോമസ് ഫോറോന പള്ളി വികാരി റവ. ഫാ. മാത്യു കാക്കനാട്ട്, പ്രൊ-ലൈഫ് അപ്പോസ്റ്റലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷൻ ഓഫ് മെന്റലി ഡിസേബിൾഡ് സെക്രട്ടറി സന്തോഷ്‌ ജോസഫ്, ബ്രദർ മാവുരൂസ്  മാളിയേക്കൽ, ലവ് ഹോം രക്ഷാധികാരി മാത്തപ്പൻ, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ് സി സി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു തുടങ്ങിവർ പ്രസംഗിക്കും. ചടങ്ങിൽ കാരുണ്യ ശുശ്രൂഷകരെ ആദരിക്കും.

ഈ സ്നേഹ സംഗമത്തിൽ ദിവ്യരക്ഷാലയത്തിലെ ഇരുന്നൂറ്റി അമ്പത്തോളം സഹോദരങ്ങളും വിവിധ മേഖലയിലെ ജീവകാരുണ്യപ്രവർത്തകരും പങ്കെടുക്കും. ദിവ്യരക്ഷാലയത്തോടനുബന്ധിച്ചു ഡി-അഡിക്ഷൻ സെന്റർ, പാലിയേറ്റീവ് കെയർ, മാതൃ ശിശുസംരക്ഷണ കേന്ദ്രം എന്നിവയും  പ്രവർത്തിച്ചുവരുന്നുണ്ട്. "അഗതികളുടെ സംരക്ഷണം സമൂഹത്തിന്റെ പ്രധാന ദൗത്യം" എന്ന സന്ദേശം പ്രചരിപ്പിക്കാനും സംരക്ഷണശുശ്രൂഷകരെ ആദരിക്കാനും വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്നും പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.


സാബു ജോസ് 
ഫോൺ: 9446329343
സെക്രട്ടറി, പ്രൊ-ലൈഫ് അപ്പോസ്തലേറ്റ്


13 നവംബർ 2021