ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു.

വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്.  അതിനായി കഴിഞ്ഞ മെയ് മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ ഓർഡിനറി കൺസിസ്റ്ററി ചേർന്നിരുന്നു.  എന്നാൽ കൊറോണ സാഹചര്യം മൂലം പ്രഖ്യാപിക്കുന്നതിനുള്ള ദിവസം പിന്നീട് അറിയിക്കാം എന്നാണ് തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം നാമകരണനടപടികൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ കർദിനാൾ മർചെല്ലോ സെമരാരോ പാപ്പയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഈ ദിവസം തീരുമാനിച്ചത്.   ഇന്ത്യയിൽ നിന്നുള്ള ആദ്യഅത്മായ വിശുദ്ധനായ ദേവസഹായം പിള്ള,
അൾജീരിയയിൽ വച്ച് രക്തസാക്ഷിയായ ഫ്രഞ്ച് മിഷനറി വൈദികനായ ചാൾഡ് ഫകോൾഡ്, വൊകേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാദർ ജസ്റ്റിനോ റുസോളിലോ, ഫ്രാൻസിൽ നിന്നുള്ള വൈദികനായ സെസാർ ദെ ബസ്, ഇറ്റലിയിലെ ബെർഗമോ പ്രദേശത്ത് നിന്നുള്ള വൈദികനായ ലൂയിജി മരിയ, ഇറ്റലിയിൽ ജനിച്ച് ഉറുഗ്വായിൽ മരണമടഞ്ഞ കപ്പുച്ചിൻ സിസ്റ്ററായ അന്ന മരിയാ റുബാത്ത, ഇറ്റലിയിൽ നിന്നുള്ള തിരുകുടുംബ സന്യാസസമൂഹ സ്ഥാപകയായ സിസ്റ്റർ മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് 7 പേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കാനുള്ളത്. 

റോമിൽ നിന്ന് ഫാ ജിയോ തരകൻ