മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പൗ​രോ​ഹി​ത്യ സു​വ​ർ​ണ ​ജൂ​ബി​ലി നി​റ​വി​ൽ

മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്  പൗ​രോ​ഹി​ത്യ സു​വ​ർ​ണ ​ജൂ​ബി​ലി നി​റ​വി​ൽ

പാ​​​ല​​​ക്കാ​​​ട്:  പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി നി​റ​വി​ൽ പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യു​​​ടെ ഇ​​​ട​​​യ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്. 1972 ന​​​വം​​​ബ​​​ർ നാ​​​ലി​​​നാ​​​ണ് പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടൊ​​​പ്പം മെ​​​ത്രാ​​​ഭി​​​ഷേ​​​ക​​​ത്തി​​​ന്‍റെ മു​​​പ്പ​​​താം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് ഈ ​​​മാ​​​സം 28നു ​​​ക​​​ട​​​ക്കു​​​ന്നു എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും ഉ​​​ണ്ട്. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത​​​യു​​​ടെ ഇ​​​ട​​​യ​​​നാ​​​യു​​​ള്ള രജത ജൂ​​​ബി​​​ലി​​​യും ഈ ​​​വ​​​ർ​​​ഷം​​​ത​​​ന്നെ​​​യാ​​​ണ്.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും അ​​​ശ​​​ര​​​ണ​​​രോ​​​ടും ഏ​​​റെ ക​​​രു​​​ണ കാ​​​ണി​​​ക്കു​​​ന്ന മാ​​​ർ മ​​​ന​​​ത്തോ​​​ട​​​ത്ത് മി​​​ഷ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഇ​​​പ്പോ​​​ൾ പ​​​ഞ്ചാ​​​ബി​​​ലാ​​​ണു​​​ള്ള​​​ത്. ഇ​​​ന്നു മ​​​ല്ല​​​ൻ​​​വാ​​​ല ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ബി​​​ഷ​​​പ് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും.

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ കോ​​​ടം​​​തു​​​രു​​​ത്തി​​​ൽ കു​​​ര്യ​​​ൻ- ക​​​ത്രീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ത്ത​​​മ​​​ക​​​നാ​​​യി 1947 ഫെ​​​ബ്രു​​​വ​​​രി 22 നാ​​​ണ് ജ​​​ന​​​നം. എ​​​സ്എ​​​സ്എ​​​ൽ​​​സി​​​ക്കു ശേ​​​ഷം എ​​​റ​​​ണാ​​​കു​​​ളം സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ പ​​​ഠ​​​നം. തു​​​ട​​​ർ​​​ന്ന് പൂ​​​ന പേ​​​പ്പ​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ൽ ഫി​​​ലോ​​​സ​​​ഫി​​​യി​​​ൽ ലൈ​​​സ​​​ൻ​​​ഷ്യേ​​​റ്റ്, തി​​​യോ​​​ള​​​ജി​​​യി​​​ൽ മാ​​​സ്റ്റ​​​ർ ഡി​​​ഗ്രി. 1972 ന​​​വം​​​ബ​​​ർ നാ​​​ലി​​​നു വൈ​​​ദി​​​ക​​​നാ​​​യി. 1979 ൽ ​​​ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​നാ​​​യി റോ​​​മി​​​ലേ​​​ക്ക്.

റോം ​​​ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് തി​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​ടി. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സ​​​ിലി​​​ക്ക​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി​​​യാ​​​യി ആ​​​ദ്യ നി​​​യ​​​മ​​​നം. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി, അ​​​തി​​​രൂ​​​പ​​​ത സെ​​​ക്ര​​​ട്ട​​​റി, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ന്‍റ​​​ണി പ​​​ടി​​​യ​​​റ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. 1992 സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​ന് എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നാ​​​യി. 1996 ന​​​വം​​​ബ​​​ർ 11 ന് ​​​പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മ​​​നം. 1997 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു ചാ​​​ർ​​​ജെ​​​ടു​​​ത്തു.

കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, സി​​​ബി​​​സി​​​ഐ ക​​​മ്മീ​​​ഷ​​​ൻ ഹെ​​​ൽ​​​ത്ത് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ് പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി മം​​​ഗ​​​ല​​​പ്പു​​​ഴ ചെ​​​യ​​​ർ​​​മാ​​​ൻ, സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ കാ​​​റ്റി​​​ക്കി​​​സം വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, 2018 ൽ ​​​അ​​​ങ്ക​​​മാ​​​ലി- എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.