മുതലക്കോടം ഹോളിഫാമിലി ആശുപത്രി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

മുതലക്കോടം ഹോളിഫാമിലി ആശുപത്രി  സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ച്ചു

തൊ​​ടു​​പു​​ഴ:​ മു​​ത​ല​​ക്കോ​​ടം ഹോ​​ളി​​ഫാ​​മി​​ലി ആ​​ശു​​​പ​ത്രി​യു​​ടെ സാ​​മൂ​​ഹ്യ​​പ്ര​​തി​​ബ​​ദ്ധ​​ത മ​​ഹ​​ത്ത​​ര​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. ആ​​ശു​​പ​​ത്രി​​യു​​ടെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി സ​​മാ​​പ​​നം ഓ​​ണ്‍​ലൈ​​നാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സാ​​മൂ​​ഹ്യ​​നീ​​തി​​യി​​ൽ അ​​ധി​​ഷ്ഠിത​​മാ​​യ വി​​ക​​സ​​ന കാ​​ഴ്ച​​പ്പാ​​ടാ​​ണ് ന​​മു​​ക്കു​​ വേ​​ണ്ട​​ത്. അ​​ത് ആ​​രെ​​യും ഒ​​ഴി​​വാ​​ക്കു​​ന്ന​​ത​​ല്ല; എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​താ​​ണ്. നി​​ർ​​ധ​​ന രോ​​ഗി​​ക​​ൾ​​ക്കാ​​യി എ​​ല്ലാ മാ​​സ​​വും ഒ​​രു നി​​ശ്ചി​​ത തു​​ക മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​നും സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​രോ​​ഗ്യ​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​യു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്ന​​തി​​നും ഹോ​​ളി​​ഫാ​​മി​​ലി ആ​​ശു​​പ​​ത്രി​​ക്കു ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ടെ​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. യോ​​ഗ​​ത്തി​​ൽ എ​​സ്എ​​ച്ച് സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ അ​​ൽ​​ഫോ​​ൻ​​സ തോ​​ട്ടു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കോ​​ത​​മം​​ഗ​​ലം ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ജിറി​​യാ​​ട്രി​​ക് സെ​​ന്‍റ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും നി​​ർ​​വ​​ഹി​​ച്ചു.​​ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണ​​ത്തി​​നു​​ള്ള ഇ​​ട​​മാ​​ണ് ആ​​ശു​​പ​​ത്രി​​ക​​ളെ​​ന്നും നാ​​ടി​​ന്‍റെ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി നി​​സ്വാ​​ർ​​ഥ സേ​​വ​​ന​​മാ​​ണ് ഹോ​​ളി​​ഫാ​​മി​​ലി ആ​​ശു​​പ​​ത്രി പ​​ക​​ർ​​ന്നു ന​​ൽ​​കു​​ന്ന​​തെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു.