അവാർഡ് ദാനവും കോൺവൊക്കേഷനും

അവാർഡ് ദാനവും കോൺവൊക്കേഷനും

പാലക്കാട് : ആൽഫ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിലെ  തിയോളജി കോഴ്‌സിന്റെ കോൺവൊക്കേഷനും  അവാർഡ് ദാനവും  പാലക്കാട് സി എം സി ജയ് ക്രിസ്റ്റോ പ്രൊവിൻഷ്യൽ  ഹൗസിൽ നടന്നു. മാർ ജോസഫ് പാംബ്ലാനി പിതാവിന്റെ നേതൃത്വത്തിലാണ് ബിരുദദാനവും, അവാർഡ് ദാനവും  നടന്നത്. പാലക്കാട് സി എം സി ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ 28 സിസ്റ്റേഴ്‌സും പാലക്കാട് മരിയൻ ഹോളിഫാമിലി പ്രോവിൻസിൽനിന്നും 7 സിസ്റ്റേഴ്‌സുമാണ് ആൽഫ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിൽ നിന്നും തിയോളജിയിൽ ബിരുദപഠനം (B.Th) പൂർത്തിയാക്കിയത്.