പത്ത് മക്കളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം

പത്ത് മക്കളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം

ഇരിഞ്ഞാലക്കുട : പത്തു മക്കളിൽ കൂടുതലുള്ള മാതാപിതാക്കളെ ഇരിഞ്ഞാലക്കുട രൂപത ആദരിച്ചു. രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനാണ് ഉദ്ഘാടനം ചെയ്തത്. വലിയ കുടുംബങ്ങൾ സാമൂഹിക വളർച്ചയ്ക്കും നന്മയ്ക്കും കാരണമാകുന്നു എന്ന്  പിതാവ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

 രൂപത കേന്ദ്രസമിതി പ്രസിഡന്റ് നൈജോ ആന്റോ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോജി പാലമറ്റത്ത്, ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജസ്റ്റിൻ ആലപ്പാട്ട്, വൈസ് പ്രസിഡൻറ് ഷാജു പാറേക്കാടൻ, സെക്രട്ടറി റീന വർഗ്ഗീസ്, പ്രോഗ്രാം കൺവീനർ പി വി ബാബു, കെ എൽ ജോൺസൺ, പി വി ജോയ്, എന്നിവർ  സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളും ഫൊറോന പ്രസിഡണ്ടുമാരും പങ്കെടുത്തു. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വീട്ടിൽ കഴിയുന്ന മാതാപിതാളെ അവരുടെ ഇടവകയിൽ  ചെന്നാണ് ആദരിക്കുന്നത്.