കാലാവസ്ഥവ്യതിയാനത്തെ നേരിടുന്നതിന് ഐക്യദാർഢ്യം അനിവാര്യം:  ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

കാലാവസ്ഥവ്യതിയാനത്തെ നേരിടുന്നതിന് ഐക്യദാർഢ്യം അനിവാര്യം:  ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

റോം: കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന് ആഗോളകൂട്ടുത്തരവാദിത്വം അനിവാര്യമെന്ന്  മാർപ്പാപ്പാ. #Faiths4COP26 എന്ന ഹാഷ്ടാഗോടുകൂടി, ഒക്ടോബർ 29-ന്, വെള്ളിയാഴ്‌ച നല്കിയ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാപ്പായുടെ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്: “ആഗോള കൂട്ടുത്തരവാദിത്വം, നീതിയിലും പൊതുവായ ഭാഗധേയം പങ്കുവയ്ക്കുന്നതിലും ലോകത്തെ സംബന്ധിച്ച ദൈവിക പദ്ധതിയിൽ മാനവകുടുംബത്തിന്റെ ഐക്യത്തെക്കുറിച്ചുള്ള അവബോധത്തിലും അധിഷ്ഠിതമായ ഐക്യദാർഢ്യം എന്നിവയിലൂടെ മാത്രമേ കാലാവസ്ഥ മാറ്റത്തെ നേരിടാൻ കഴിയൂ.” 

വിവിധഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.