നവീകരിച്ച കുർബാന തക്സയെയും ഏകീകൃത കുർബാന അർപ്പണത്തെയുംക്കുറിച്ച് വെബിനാർ

നവീകരിച്ച കുർബാന തക്സയെയും ഏകീകൃത കുർബാന അർപ്പണത്തെയുംക്കുറിച്ച് വെബിനാർ

കാക്കനാട്: സീറോമലബാർ സഭയുടെ നവീകരിച്ച കുർബാന തക്സയെയും ഏകീകൃത വി. കുർബാന അർപ്പണ രീതിയെയുംക്കുറിച്ച് 2021 നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ വൈകിട്ട് 8. 30 മുതൽ 10 മണി വരെ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വി. കുർബാനയുടെ ചരിത്രം, ദൈവശാസ്ത്രം, തക്സയിലെ പ്രധാന മാറ്റങ്ങൾ, കർമ്മ വിധികൾ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. മലയാളത്തിലാണ് പ്രധാനമായും വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. വി. കുർബാനയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ വെബിനാറിൽ പങ്കു ചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:  syromalabarliturgy@gmail.com ; Website:  www.syromalabarliturgy.org/