പ്ലസ് വൺ കുട്ടികൾക്ക് REVIVE ഓൺലൈൻ പ്രോഗ്രാമുമായി കോതമംഗലം രൂപത

പ്ലസ് വൺ കുട്ടികൾക്ക് REVIVE ഓൺലൈൻ പ്രോഗ്രാമുമായി കോതമംഗലം രൂപത

കോതമംഗലം : രൂപതയിലെ വിശ്വാസ പരിശീലന കേന്ദ്രമായ വിജ്ഞാനഭവനും  ചെറുപുഷ്പ മിഷൻലീഗും ചേർന്ന് പ്ലസ് വൺ കുട്ടികൾക്കായി നാല് ദിന ഓൺലൈൻ പ്രോഗ്രാം സംഘടിപ്പിച്ചു.   കെ സി വൈ എമ്മിന്റെയും, ജീസസ് യൂത്തിന്റെയും, കാർലോ ടിവിയുടെയും സഹകരണത്തോടു കൂടിയാണ് REVIVE എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. രൂപതയിലെ എഴുന്നൂറോളം കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുത്തു. ഇവരോടൊപ്പം നാൽപതോളം വൈദികരും മുപ്പത്തിലധികം സിസ്റ്റേഴ്സും 130 ലധികം യുവതീ യുവാക്കളും REVIVE ൽ പങ്കുചേർന്നു.

സൂം, ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമുകളിലായി   ഒക്ടോബർ 14 മുതൽ 17 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ്  ഉദ്ഘാടനം നിർവഹിച്ചു.  വിവിധ സെഷനുകളിലായി ചങ്ങനാശ്ശേരി രൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, സംഗീത സംവിധായകൻ അൽഫോൺസ്, ബേബി ജോൺ കലയന്താനി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.