"സൽസ്വഭാവി ഉത്തമൻ " പുസ്തക പ്രകാശനം

"സൽസ്വഭാവി ഉത്തമൻ " പുസ്തക പ്രകാശനം

ഫരീദാബാദ് : ഫിലിപ്പോസ് ജോൺ എഴുതിയ "സൽസ്വഭാവി ഉത്തമൻ " എന്ന പുസ്തകം ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. സെപ്റ്റബർ 25 ശനിയാഴ്ച നടന്ന ചടങ്ങിൽ രാജ്യസഭ എം പി അൽഫോൻസ് കണ്ണന്താനത്തിന് നൽകിയാണ് പിതാവ്   പ്രകാശനം നിർവഹിച്ചത്. മുൻ അംബാസഡർ കെ പി ഫാബിയൻ, റെയിൽവെ ബോർഡ് ഓഡിറ്റ് പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ, ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ്  ചെയർ പേഴ്സൺ ഡോ. ലില്ലി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.