ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി

ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടി​ന് പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി

ത​​​ല​​​ശേ​​​രി: വൈദികശുശ്രൂഷയിൽ അ​​​ര​​​നൂ​​​റ്റാ​​​ണ്ട് പി​​​ന്നി​​​ടു​​​ന്ന ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ടി​​​ന്‍റെ പൗ​​​രോ​​​ഹി​​​ത്യ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷം നാ​​​ളെ (30-11-2021)  രാ​​​വി​​​ലെ 11 ന് ​​​ത​​​ല​​​ശേ​​​രി സാ​​​ൻ​​​ജോ​​​സ് മെ​​​ട്രോ​​​പ്പൊ​​​ലി​​​റ്റ​​​ൻ സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ജൂ​​​ബി​​​ലി സ്മാ​​​ര​​​ക എ​​​യ്ഞ്ച​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് സ​​​ഹാ​​​യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ-​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​​​ മു​​​ര​​​ളീ​​​ധ​​​ര​​​നും മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ള്ളോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക അ​​​ഞ്ഞൂ​​​റാ​​​മ​​​ത് ഭ​​​വ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നും സെ​​​ന്‍റ് ജോ​​​സ​​​ഫ് ഹോ​​​സ്പി​​​റ്റ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യും ജൂ​​​ബി​​​ലി സ്മാ​​​ര​​​ക സൗ​​​ജ​​​ന്യ ക​​​ണ്ണ​​​ട വി​​​ത​​​ര​​​ണ പ​​​ദ്ധ​​​തി​​​ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മി​​​ര​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​വും ജൂ​​​ബി​​​ലി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം കോ​​​ഴി​​​ക്കോ​​​ട് ബി​​ഷ​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ലും നി​​​ർ​​​വ​​​ഹി​​​ക്കും.

മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, യൂ​​​ത്ത് ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് മു​​​ന​​​വറ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, എം​​​പി​​​മാ​​​രാ​​​യ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ എ.​​​എ​​​ൻ. ഷം​​​സീ​​​ർ, സ​​​ണ്ണി ജോ​​​സ​​​ഫ്, സ​​​ജീ​​​വ് ജോ​​​സ​​​ഫ്, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ൽ, ത​​​ല​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കെ.​​​എം. ജ​​​മു​​​ന​​​റാ​​​ണി, എം​​​എ​​​സ്എം‌​​​ഐ പ്രൊ​​​വി​​​ൻ​​​ഷ്യൽ സൂ​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി മാ​​​ത്യു, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സാ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും. ​

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി സ്വാ​​​ഗ​​​ത​​​വും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം ന​​​ന്ദി​​​യും പ​​​റ​​​യും. മാ​​​ർ ജോ​​​ർ​​​ജ് ഞ​​​റ​​​ള​​​ക്കാ​​​ട്ട് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.

കടപ്പാട് - ദീപിക