ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു

ചെന്നൈ: ഹൊസൂർ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എച്ച് ഐ ഡി എസിന്റെ  നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ചെന്നൈ, തിരുവാളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലെ 35 വില്ലേജുകളിലുള്ള 955 കുടുംബങ്ങൾക്കാണ് മെഡിക്കൽ കിറ്റുകളും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തത്.
ഹൊസൂർ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എച്ച് എെ ഡി എസ് ഡയറക്ടർ ഫാ. ജോസഫ്  അറയ്ക്കൽ, എം ആർ വിൽസൺ, സി സി ആൻറണി, മോൺ. ബിനോയ്  പൊഴോലി പറമ്പിൽ, ഫാ. നിജോ പള്ളായി തുടങ്ങിയവർ നേതൃത്വം നൽകി.