ആഗോള മെത്രാന്‍ സിനഡ്: കോട്ടയം അതിരൂപതാതല ഒരുക്കങ്ങള്‍

ആഗോള മെത്രാന്‍ സിനഡ്: കോട്ടയം അതിരൂപതാതല ഒരുക്കങ്ങള്‍

കോട്ടയം: 2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് കോട്ടയം അതിരൂപതയില്‍ തുടക്കമായി. അതിരൂപതാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ചാന്‍സലര്‍ ഡോ. ജോണ്‍ ചേന്നാകുഴി, കത്തീഡ്രല്‍ വികാരി ഫാ. ജയിംസ് പൊങ്ങാനയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.