ഇക്വഡോർ മിഷനിലേക്ക് മൂന്ന് SABS സിസ്റ്റർമാർ

ഇക്വഡോർ മിഷനിലേക്ക് മൂന്ന് SABS സിസ്റ്റർമാർ

ആലുവ : SABS സന്യാസ സഭയിലെ മൂന്ന് സിസ്റ്റർമാർ മിഷൻ ഞായർ ദിനത്തിൽ ഇക്വഡോർ മിഷനിൽ സേവനം ചെയ്യാനായി  പുറപ്പെട്ടു. സി. ഡെന്നി റോസ്, സി. ഗ്ലോറി, സി. അന്ന മരിയ  എന്നിവരാണ് പുതിയ മിഷണറിമാർ. SABS ജനറലേറ്റിന് കീഴിൽ വിവിധ പ്രോവിൻസുകളിൽ നിന്നായി 12 സിസ്റ്റർമാരാണ് മൂന്നു കോൺവെൻറുകളിലായി ഇപ്പോഴുള്ളത്. നാലാമത്തെ ഭവനം, നിത്യാരാധനാ ഭവനമാക്കി ഉടൻ തുടങ്ങുവാനുള്ള നടപടികൾ പുരോഗമിക്കുന്നു. Portoviejeo അതിരൂപതയുടെ ക്ഷണം സ്വീകരിച്ചാണ് പുതിയ ഭവനവും തുടങ്ങുന്നത്.