മണ്ഡ്യരൂപത മാതൃവേദി വാര്‍ഷികം

മണ്ഡ്യരൂപത മാതൃവേദി വാര്‍ഷികം

മണ്ഡ്യ : മണ്ഡ്യരൂപത മാതൃവേദിയുടെ ഏഴാം വാര്‍ഷികം ഒക്ടോബര്‍ 2ന്  രാമമൂര്‍ത്തിനഗർ സെന്‍റ് മേരീസ് പള്ളിയിൽ നടന്നു. രാവിലെ 9.30ന് ജപമാലയോടുകൂടി വാര്‍ഷികത്തിന് തുടക്കമായി. തുടർന്ന് നടന്ന ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍  മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

ഉച്ചയ്ക്ക് 12ന് നടന്ന പൊതുസമ്മേളനം   എടയന്ത്രത്ത് പിതാവ് ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡണ്ട് റീന പ്രിന്‍സ് അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടര്‍ ഫാ.  ഡോണി വാഴവേലിക്കകത്ത്, മണ്ഡ്യരൂപത പ്രോട്ടോ സിഞ്ചലൂസ് റവ. ഡോ. മാത്യു കോയിക്കര, ചാന്‍സലര്‍ റവ. ഡോ. ജോമോന്‍ കോലേരി, പ്രൊക്യുറേറ്റര്‍ ഫാ. സജി പരിയപ്പനാല്‍ എന്നിവര്‍ സംസാരിച്ചു. മാതൃവേദി സെക്രട്ടറി ജിഷാ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കിഴക്കേമ്യാലില്‍, സെനറ്റ് മെമ്പര്‍ മോളി പീറ്റര്‍, വൈസ് പ്രസിഡണ്ട് ലിയോമ്മ ആല്‍ബര്‍ട്ട്,  സെനറ്റ് മെമ്പര്‍ ആന്‍സി ആല്‍ബര്‍ട്ട്, കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജാന്‍സി തുടങ്ങിയവർ നേതൃത്വം നൽകി.