പാവനാത്മ പ്രോവിൻസിന്റെ എൽപിസോ ഓൺലൈൻ ക്യാമ്പുകൾ 

പാവനാത്മ പ്രോവിൻസിന്റെ  എൽപിസോ ഓൺലൈൻ ക്യാമ്പുകൾ 

കണ്ണൂർ : ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ  സഹായത്തോടെ സംസ്ഥാനത്തും പുറത്തുമുള്ള യുവജനങ്ങൾക്കും കൗമാരക്കാർക്കും വേണ്ടി വ്യത്യസ്തമായ ഒരു പ്രോഗ്രാമുമായി  പാവനാത്മ സിറോമലബാർ കപ്പുച്ചിൻ പ്രോവിൻസിലെ സഹോദരങ്ങൾ. കപ്പൂച്ചിൻ സഭാ വൈദികരായ ഫാ. ജോർജ് മണിമല, ഫാ. ബിതിൻ മാനുവൽ, അധ്യാപികയായ റോസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തും പുറത്തുമുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം യുവാക്കളാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട് സെൻറ് ഫ്രാൻസിസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജസ്റ്റിൻ കപ്പൂച്ചിൻ, സുപ്രീം കോടതി അഭിഭാഷക ദീപ ജോസഫ്, സൈബർസെൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, എൻജിനീയർമാർ, ബിരുദധാരികൾ, വിദഗ്ധർ, എഴുത്തുകാർ, യോഗ പരിശീലകർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള യു എൻ പ്രതിനിധികൾ തുടങ്ങിയവർ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നു. ആത്മീയ, കലാ സാംസ്കാരിക മേഖലയിലുള്ള മറ്റു പ്രമുഖരും ഇവരോടൊപ്പം വേദി പങ്കിടുന്നു. 

ഇതിനോടകം കേരളത്തിലും വിദേശരാജ്യങ്ങളിലുമായി നിരവധി പ്രോഗ്രാമുകൾ നടത്തി. covid-19 മഹാമാരിയുടെ  പ്രതിസന്ധിക്കിടയിൽ  യുവാക്കൾക്കും കൗമാരക്കാർക്കും ഈ ക്യാമ്പ് വലിയ പ്രചോദനമായി  മാറുന്നുണ്ട്. ഇത്തരം പ്രോഗ്രാമുകളെ കുറിച്ച് കൂടുതൽ അറിയാൻ   7560899755, +91 99460 98797 എന്നീ വാട്സാപ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ELPIZO ഇൻസ്റ്റാഗ്രാം പേജിലും വിവരങ്ങൾ ലഭ്യമാണ്.