നാലാമത് രൂപത സ്ഥാപക ദിനാഘോഷം

നാലാമത് രൂപത സ്ഥാപക ദിനാഘോഷം

ഹൈദരാബാദ് :  ഷംഷാബാദ് രൂപതയുടെ നാലാമത് സ്ഥാപകദിനം വിവിധ കർമ്മ പരിപാടികളോടെ  ആഘോഷിച്ചു. വിവിധ റീജിയനുകളുടെ നേതൃത്വത്തിൽ  അഖണ്ഡ ജപമാല, ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകിയ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷൻ,  വിവിധ സംഘടനകളുടെ കലാപരിപാടികളോടെ ഓൺലൈൻ പൊതു സമ്മേളനം എന്നിവ രൂപത സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്നു.

രൂപതാ ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ സ്ഥാപനത്തിന് മുൻപ് സഭാ മക്കളുടെ  ആത്മീയ കാര്യങ്ങളിൽ സഹായിച്ച എല്ലാവരെയും, രൂപതയുടെ വളർച്ചയിൽ ആത്മീയമായും ശാരീരികമായും സാമ്പത്തികമായും സഹകരിച്ചവരെയും സഹായിക്കുന്നവരെയും നന്ദിയോടെ ഓർക്കുന്നു എന്നും പിതാവ് പറഞ്ഞു. തെലുങ്കാന കത്തോലിക്ക ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് മോസസ് പ്രകാശം മുഖ്യാതിഥിയായിരുന്നു.  

ഷംഷാബാദ് രൂപതാ കത്തീഡ്രലിൽ നടന്ന കൃതജ്ഞത ബലിയോടെ സ്ഥാപക ദിനാഘോഷങ്ങൾ സമാപിച്ചു. വികാരി ജനറൽ ഫാ. എബ്രഹാം പാലത്തിങ്കൽ, രൂപത ചാൻസലർ ഫാ. മെജോ കോരേത്ത്, എന്നിവരും വിവിധ സംഘടന ഡയറക്ടർമാരും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.