'പാഥേയം' പദ്ധതിയിൽ പങ്കാളികളായി കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം

'പാഥേയം' പദ്ധതിയിൽ പങ്കാളികളായി കൊരട്ടി ഫൊറോന വിശ്വാസ പരിശീലന വിഭാഗം

കൊരട്ടി : വിശക്കുന്നവര്‍ക്ക് സൗജന്യമായി ആഹാരം നൽകുന്ന  'പാഥേയം' പദ്ധതിയിലേയ്ക്ക് ഈ അദ്ധ്യയന വര്‍ഷത്തെ എല്ലാ ഞായറാഴ്ചകളിലും കൊരട്ടി ഫൊറോനയിലെ വിശ്വാസ പരിശീലന വിഭാഗം പൊതിച്ചോര്‍ ലഭ്യമാക്കുന്നു. ഒരു വര്‍ഷത്തോളമായി കൊരട്ടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന 'പാഥേയ'ത്തിലേക്കും അങ്കമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന 'പാഥേയ'ത്തിലേക്കുമാണ് ഫൊറോനയിലെ വിവിധ പള്ളികളില്‍ നിന്ന് വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍  സൗജന്യമായി പൊതിച്ചോറുകള്‍ എത്തിക്കുന്നത്. 

എറണാകുളം - അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ പദ്ധതിയുടെ  ഉദ്ഘാടനം നിർവഹിച്ചു. കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. ഫൊറോന പ്രൊമോട്ടര്‍ മാര്‍ട്ടിന്‍ പതപ്പിള്ളി, ഫൊറോന ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ, അതിരൂപത സെക്രട്ടറി സിസ്റ്റര്‍ കിരണ്‍ ജോസ്,  വിന്‍സണ്‍ ഡൊമിനിക്, ബൈജു പതിപ്പറമ്പന്‍, പോളി തെക്കിനിയന്‍, അന്നനാട് ഹെഡ് മാസ്റ്റര്‍ ആന്റോ പുതുശേരി, അതിരൂപത സി എം എല്‍ പ്രസിഡന്റ് തോമസ് ഇടശ്ശേരി, സി എം എല്‍ റീജിയണല്‍ ഓര്‍ഗനൈസര്‍ പോളി ഊക്കന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.