എമർജൻസി കിറ്റുകളുടെ വിതരണം

എമർജൻസി കിറ്റുകളുടെ വിതരണം

ആലങ്ങാട് : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത പത്ത് വാര്‍ഡുകളില്‍ എമര്‍ജന്‍സി കിറ്റുകള്‍ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് സഹൃദയ  നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത ആഘാത ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് കിറ്റു വിതരണം നടത്തിയത്. 

നവജീവന്‍ പദ്ധതിയുടെ ഭാഗമായി 30 പേരടങ്ങുന്ന സന്നദ്ധ സേവകരുടെ സംഘം രൂപീകരിച്ചാണ് പത്തു വാര്‍ഡുകളിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആലങ്ങാട് പഞ്ചായത്ത് ഓഫീസില്‍  നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. മനാഫ് ഉദ്ഘാടനം ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. 

കോവിഡ് കാലത്ത് അക്ഷീണം പ്രവർത്തിക്കുന്ന ആശ വർക്കർമാർക്കും,  അംഗനവാടി ടീച്ചര്‍മാർക്കും ഹൈജീന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷന്‍, സഹൃദയ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷിംജോ ദേവസ്യ, അനന്തു ഷാജി, അനൂപ് ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.