ധന്യൻ  അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം

ധന്യൻ  അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം

ധന്യൻ  അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം

തൃശൂർ : ചാരിറ്റി സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ ധന്യൻ  അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ  65-ാം ശ്രാദ്ധാചരണം ചൊവ്വന്നൂർ സെൻറ് തോമസ് കത്തോലിക്ക പള്ളിയിൽ നടന്നു. ഒക്ടോബർ 13 ന് രാവിലെ 6.45ന് നടന്ന അനുസ്മരണ ബലിക്ക് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജോജോ എടത്തിരുത്തി, ഫാ. ജിന്റോ കുറ്റിക്കാട് എന്നിവർ  സഹകാർമ്മികരായി. 

26 വർഷം ചൊവ്വന്നൂർ ഇടവകയുടെ ആത്മീയ ആചാര്യനായിരുന്ന ഊക്കനച്ചൻ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. 2008 ൽ ആണ് അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചത്.