കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം 

കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം 

കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം 

കോട്ടയം : കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്നു. ആർച്ച് ബിഷപ്പ്  മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് അതിരൂപത പ്രസിഡന്റ് സുജി തോമസ് പുല്ലുകാട്ട്  അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി  ഫാ. തോമസ് എടത്തിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്‌സ് ഗിൽഡ് ജനറൽ സെക്രട്ടറി ബിബീഷ് ജോസ് ഓലിക്കമുറിയിൽ, സംസ്ഥാന സെക്രട്ടറി  റ്റോം കരികുളത്തിൽ എന്നിവർ സംസാരിച്ചു. 

സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റ്റോം കരികുളത്തിൽ, തെക്കൻമേഖല പ്രസിഡൻറ്  സ്റ്റീഫൻസൺ എബ്രഹാം, വൈസ് പ്രസിഡൻറ് ഉഷ മേരി ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജസ്റ്റിൻ തോമസ് ക്ലാസെടുത്തു.