കരുണയുടെ കരങ്ങളുമായി  തിരുഹൃദയ സന്യാസിനി സമൂഹം

കരുണയുടെ കരങ്ങളുമായി  തിരുഹൃദയ സന്യാസിനി സമൂഹം

മാനന്തവാടി : തിരുഹൃദയ സന്യാസിനി സമൂഹം മാനന്തവാടി നിർമല പ്രൊവിൻസിന്റെ സാമൂഹ്യക്ഷേമ വിഭാഗം നിരവധി ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളാണ് കോവിഡ് കാലത്ത് നടത്തി വരുന്നത്. പീച്ചങ്കോട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക്  സാമൂഹ്യക്ഷേമ വിഭാഗം കൗൺസിലർ സി. ആനിറ്റയുടെ നേതൃത്വത്തിൽ പി പി ഇ കിറ്റുകൾ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ  ഡോ.  രാഹുൽ, ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വത്സലകുമാരി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. 

ഡോ. സിസ്റ്റർ ലിസ് മരിയയുടെ നേതൃത്വത്തിൽ മൂലങ്കാവിൽ വെച്ച്  സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  കോവിഡും,  കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സാ സൗകര്യവും ഒരുക്കിയിരുന്നു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്തംഗം സണ്ണി തയ്യിൽ അധ്യക്ഷത വഹിച്ചു.  മൂലങ്കാവ് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പളളി, സിസ്റ്റർ ലിസ് മരിയ  എന്നിവർ സംസാരിച്ചു. ഇടവകയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി ആളുകളാണ്  ഇവിടെ ചികിത്സ തേടിയെത്തിയത്.