ചെറുപുഷ്പ മിഷൻലീഗ്  പ്ലാറ്റിനം ജൂബിലി  കോട്ടയം അതിരൂപതാതല  ഉദ്ഘാടനം

ചെറുപുഷ്പ മിഷൻലീഗ്  പ്ലാറ്റിനം ജൂബിലി  കോട്ടയം അതിരൂപതാതല  ഉദ്ഘാടനം

കോട്ടയം: ചെറുപുഷ്പ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാ പ്രയാണവും മോനിപ്പള്ളി സേക്രഡ്  ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ നടന്നു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ദീപശിഖ പ്രയാണം പുറപ്പെട്ടത്.  രാവിലെ 10 മണിക്ക്  കൃതജ്ഞതാ ബലിയോടെ മോനിപ്പള്ളിയിൽ ജൂബിലി ആഘോഷങ്ങൾക്ക്  തുടക്കമായി.

അതിരൂപതാ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാൻ ഓരോ മിഷനറിക്കും കഴിയണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവ് പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും സഭയിലും മിഷൻ ചൈതന്യം നിറയ്ക്കാൻ ജൂബിലി വർഷം പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരൂപതാ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, കോട്ടയം എം പി തോമസ് ചാഴികാടൻ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരിൽ, കോട്ടയം അതിരൂപതാ ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, രൂപതാ പ്രസിഡന്റ് റിക്കി ജോസഫ്, ഇടവക വികാരി ഫാ. കുര്യൻ തട്ടാർകുന്നേൽ, മിഷൻലീഗ് മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ, ജെയിംസ് കൊച്ചുപറമ്പിൽ, ഫാ. തോമസ് ആനിമൂട്ടിൽ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ, പ്രോഗ്രാം ജനറൽ കൺവീനർ ജോബി കൊച്ചുപറമ്പിൽ, ശ്രേയ ആൻ ജോസ്, മൈജോ തെരുവത്ത്, ജോയൽ ജോർജ്, സിസ്റ്റർ ഷൈന  എന്നിവർ സംസാരിച്ചു. ജൂബിലി ബാനർ പ്രകാശനവും, ജൂബിലി പതാക കൈമാറ്റവും ഇതോടൊപ്പം  നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ അതിരൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് പ്രതിനിധികൾ പങ്കെടുത്തു.