Diploma in Pastoral Leadership

Diploma in Pastoral Leadership

തൃശൂർ:  മേരിമാതാ മേജർ സെമിനാരിയിലെ പറോക് ​ഗവേഷണകേന്ദ്രം, Diploma in Pastoral Leadership എന്ന പഠന-പരിശീലന പദ്ധതി ഒരുക്കുന്നു.
 അല്മായ-യുവജന-സമർപ്പിത-വൈദിക നേതൃത്വത്തെ ശക്തിപ്പെടുത്തുകയും സഭയോട് ചേർന്നുനിൽക്കുന്ന കാലികപ്രസക്തമായ അജപാലനശൈലികൾ രൂപീകരിക്കാൻ അവരെ സഹായിക്കുകയെന്നതുമാണ് ഈ കോഴ്സിന്റെ ലക്ഷ്യം. ബൽജിയത്തെ ലൂവൻ കാത്തലിക് യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തിൽ നടത്തുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക്, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ക്രിസ്റ്റ്യൻ ചെയർ നല്കുന്ന ഡിപ്ലോമയും ലഭിക്കുന്നു. ഒക്ടോബർ 2021 മുതൽ ജൂൺ 2022 നടത്തപ്പെടുന്ന ഈ ഓൺലൈൻ കോഴ്സിൽ (മലയാളം) പങ്കെടുക്കാൻ www.paroc.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

വിശദവിവരങ്ങൾക്ക്: പറോക് വെബ്സൈറ്റ് സന്ദർശിക്കുക. 

മാർ ടോണി നീലങ്കാവിൽ
ചെയർമാൻ, പറോക് ​ഗവേഷണകേന്ദ്രം