യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.

റോം: 2021ലെ രൂപതാ ആഗോള യുവജനദിനത്തിനു ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ വി.പൗലോസപ്പോസ്തോലന്‍റെ കാൽപ്പാടു പിൻതുടർന്ന് ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു.

36 മത് ലോകയുവജന ദിനം 2021 നവംബർ 21നാണ് നടക്കുന്നത്. ലോകമാസകലമുള്ള രൂപതകളിൽ ആഘോഷിച്ചു കൊണ്ടാണ് 2023ൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ആഗോള യുവജന ദിനത്തിന് സഭ ഒരുങ്ങുന്നത്.

സെപ്റ്റംബര്‍ ഇരുപത്തേഴാം തിയതി, തിങ്കളാഴ്ചയാണ് പാപ്പാ തന്‍റെ സന്ദേശം പ്രകാശനം ചെയ്തത്. "എഴുന്നേൽക്കൂ, ഞാൻ നിങ്ങളെ, നിങ്ങൾ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു" (അപ്പോ: 26:16) എന്ന ശീർഷകമാണ് സന്ദേശത്തിന് നൽകിയിട്ടുള്ളത്.

എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരു തരത്തിൽ മുഴുവൻ മനുഷ്യ കുലവുമാണ് വീഴുന്നതെന്നും, എന്നാൽ അതുപോലെ തന്നെ എപ്പോഴെല്ലാം ഒരു യുവാവ് എഴുന്നേൽക്കുന്നുവോ അപ്പോഴെല്ലാം മുഴുവൻ ലോകവും ഉയിർക്കുന്ന പോലാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇത്തരം ചിന്തകളുമായി എഴുന്നേൽക്കാനും അവരുടെ അഭിനിവേശവും ഉൽസാഹവും കൊണ്ട് ലോകത്തെ പുനരാരംഭിക്കാൻ സഹായിക്കാനും ക്രൈസ്തവ യുവജനങ്ങളോടു ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.