കുടുംബങ്ങളിൽ സഭയുടെ പ്രേഷിത ദൗത്യം പ്രകാശിതമാകണം: മാർ ജോസഫ് പെ​രുന്തോട്ടം

കുടുംബങ്ങളിൽ സഭയുടെ പ്രേഷിത ദൗത്യം പ്രകാശിതമാകണം: മാർ ജോസഫ് പെ​രുന്തോട്ടം

കുടുംബങ്ങളിൽ സഭയുടെ പ്രേഷിത ദൗത്യം പ്രകാശിതമാകണം: മാർ ജോസഫ് പെ​രുന്തോട്ടം

പാലാ: കുടുംബങ്ങളിൽ സഭയുടെ പ്രേഷിത ദൗത്യം പ്രകാശിതമാകണമെന്ന് മാർ ജോസഫ് പെരുന്തോട്ടം. ചെറുപുഷ്പ മിഷൻലീ​ഗ് പ്ലാറ്റിനം ജൂബിലി വിളംബരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്ഞരെ പ്രത്യേകതകൾ മനസ്സിലാക്കി പൂർവ പിതാക്കൻമാർ വിഭാവനം ചെയ്ത മാർ​ഗത്തിലൂടെ മിഷൻ ലീ​ഗിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ബിഷപ് പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ബേബി പ്ലാശ്ശേരി അധ്യക്ഷത വഹിച്ചു. ജൂബിലി പ്രവർത്തന മാർ​ഗരേഖ പ്രകാശനം, സമ്മാനവിതരണം എന്നിവ മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. 

ജൂബിലി വർഷത്തോടനുബന്ധിച്ച് നടത്തുന്ന 75 ലക്ഷം സുകൃതജപ പ്രഖ്യാപനം വിജയപുരം രൂപതാ വികാരി ജനറാൾ മോൺ. ജസ്റ്റിൻ മഠത്തിപറമ്പിൽ നിർവഹിച്ചു. രൂപതകൾക്കുള്ള ജൂബിലി ദീപം, ബാനർ എന്നിവ രൂപതാ പ്രസിഡന്റുമാർക്കു കൈമാറി. പാലാ രൂപതാ പ്രസിസന്റ് ജസ്റ്റിൻ വയലിൽ മാർ​ഗരേഖ ഏറ്റുവാങ്ങി. 

സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ദേശീയ പ്രസിഡന്റ് ബിനോയ് പള്ളിപറമ്പിൽ, രാജ്യാന്തര പ്രതിനിധി ഡേവിസ് വല്ലൂരാൻ, അരുൺ ജോസ്, ഫാ. മാത്യു സുഭാഷ് വ്യാക്കുഴ, ഫാ. ജോസഫ് പുരയിടത്തിൽ മാട്ടേൽ, ജിന്റെ തകിടിയേൽ എന്നിവർ പ്രസം​ഗിച്ചു. കേരള സംസ്ഥാന സമിതി എക്സിക്യൂട്ടീവ് അം​ഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നല്കി.