ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി.

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി.

ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണ്- മാർ ലോറൻസ് മുക്കുഴി.

തലശ്ശേരി: ചെറുപുഷ്പ മിഷൻ ലീഗ് ഭാരതസഭയുടെ പുണ്യമാണെന്ന് മാർ ലോറൻസ് മുക്കുഴി പിതാവ് അഭിപ്രായപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം തലശ്ശേരി അതിരൂപതയിലെ സന്ദേശ ഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തലശ്ശേരി അതിരൂപതയുടെ അദ്ധ്യഷനും, സീറോമലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ അഭിവന്ദ്യ മാർ ജോർജ് ഞരളക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.

മിഷൻ ലീഗ് ദേശീയ രക്ഷാധികാരിയും സീറോമലബാർ വൊക്കേഷൻ കമ്മീഷനംഗവുമായ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ, കേരള സംസ്ഥാന രക്ഷാധികാരിയും തിരുവല്ല അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ തോമസ് മാർകുറിലോസ്, തലശ്ശേരി അതിരൂപത മുൻ മെത്രാപോലീത്ത അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം, തലശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പാബ്ലാനി, അതിരൂപത പാസ്റ്ററൽ കോർഡിനേറ്റർ ഫാ. ഫിലിപ്പ്കവിയിൽ, എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ചെറുപുഷ്പ മിഷൻ ലീഗ് പ്രഥമ ദേശീയ പ്രസിഡന്റും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റീസ് കുര്യൻ ജോസഫ് ജൂബിലി സന്ദേശം നൽകി.

സീറോമലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ.ഡോ.സെബാസ്റ്റാൻ മുട്ടംതൊട്ടിൽ, ദേശീയ ഡയറക്ടർ റവ. ഡോ. ജയിംസ് പുന്നപ്ലാക്കൽ, അന്തർ ദേശീയ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, വൈസ് ഡയറക്ടർ ഫാ. ആന്റണി തെക്കേമുറി എന്നിവർ സന്ദേശം നൽകി.

കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, കർണ്ണാടക സംസ്ഥാന ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുല്ലുകാട്ട്, കേരള സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ജ്ഞാനദാസ്, തലശ്ശേരി അതിരൂപതാ പ്രസിഡന്റ് സുനിൽ കല്ലിടുക്കിൽ, ഷംഷാബാദ് രൂപതാ ഡയറക്ടർ ഫാ. ലിയോ വെമ്പിൽ, സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഡയറക്ടർ ഫാ.മാത്യു മുളയോലിൽ, മിസ്സിസാഗാ രൂപതാ ഡയറക്ടർ സി. ജെസിലിൻ CMC, ഖത്തർ മിഷൻ ലീഗ് കോ-ഓർഡിനേറ്റർ അഭിലാഷ് ടോം, ഏലിക്കുട്ടി എടാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ദേശീയ വൈസ് ഡയറക്ടർ ഫാ.ജോസഫ് മറ്റം ആമുഖപ്രസംഗവും, തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. വിപിൻ വടക്കേ പറമ്പിൽ സ്വാഗതവും ദേശീയ ജനറൽ ഓർഗനൈസർ ജോൺ കൊച്ചു ചെറുനിലത്ത് നന്ദിയും പറഞ്ഞു. പരിപാടിക്ക് മുന്നോടിയായി നടന്ന ദിവ്യബലിയിൽ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമ്മികൻ ആയിരുന്നു.

ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ എക്സിക്യൂട്ടീവ് അംഗം ബെന്നി മുത്തനാട്ട്, തലശ്ശേരി അതിരൂപതാ ഭാരവാഹികളായ ജയ്സൺ പുളിച്ചമാക്കൽ, സുനിൽ ചെന്നിക്കര, സി. റോഷ്നി FCC, ഷേർളി സിബി, എലിക്കുട്ടി എടാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.